Current Date

Search
Close this search box.
Search
Close this search box.

താന്‍ തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ ഫലസ്തീനുള്ള സഹായം പുന:സ്ഥാപിക്കും: ജോ ബിഡന്‍

വാഷിങ്ടണ്‍: താന്‍ അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ ഫലസ്തീനുള്ള സഹായം പുന:സ്ഥാപിക്കുമെന്ന് പ്രസിഡന്റ് ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബിഡന്‍. പ്രസിഡന്റ് ട്രംപ് വെട്ടിക്കുറച്ച സഹായം പുനസ്ഥാപിക്കാന്‍ തയാറാകുമെന്നാണ് കഴിഞ്ഞ ദിവസം ബിഡന്‍ പറഞ്ഞത്. മധ്യ അമേരിക്കക്കും ഫലസ്തീനും അമേരിക്ക നല്‍കി വന്നിരുന്ന ഫണ്ട് ട്രംപ് വെട്ടിക്കുറക്കുകയായിരുന്നു. ഇതിനെക്കുറിച്ച് ചോദ്യമുന്നയിച്ചപ്പോഴാണ് അദ്ദേഹം മറുപടി നല്‍കിയത്.

സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിലെ സ്റ്റാഫുകളെ പുനസംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ട്രംപ് ഭരണകൂടം ഇതിന്റെ ബജറ്റ് കുറച്ചതിനുശേഷം അമേരിക്കന്‍ നയതന്ത്രത്തെ ദുര്‍ബലപ്പെടുത്തുന്നുവെന്ന് വിമര്‍ശകര്‍ ആരോപിച്ചിരുന്നു.

Related Articles