Current Date

Search
Close this search box.
Search
Close this search box.

ബി.ബി.സിയുടെ ഡോക്യുമെന്ററി പ്രദര്‍ശനവുമായി ജെ.എന്‍.യു

ന്യൂഡല്‍ഹി: വിവാദമായ ബി.ബി.സിയുടെ ഡോക്യുമെന്ററി ‘ഇന്ത്യ: ദി മോദി ക്വസ്റ്റിയന്‍’ ഡല്‍ഹി ജവഹര്‍ ലാല്‍ നെഹ്‌റു ക്യാമ്പസില്‍ പ്രദര്‍ശിപ്പിക്കും. ചൊവ്വാഴ്ച രാത്രി വിദ്യാര്‍ത്ഥി യൂനിയന്‍ ഓഫീസിലാണ് പ്രദര്‍ശനം സംഘടിപ്പിക്കുക.

വിദ്യാര്‍ത്ഥി യൂനിയന്റെ നേതൃത്വത്തിലാണ് പ്രദര്‍ശനം. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കനത്ത പൊലിസ് കാവലിലാകും പരിപാടി. നേരത്തെ ഹൈദരാബാദ് സര്‍വകലാശാല ക്യാമ്പസിലും വിദ്യാര്‍ത്ഥികള്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചിരുന്നു.

2002ലെ ഗുജറാത്ത് കലാപത്തില്‍ മോദിക്കുള്ള പങ്ക് വ്യക്തമാക്കുന്ന ഡോക്യുമെന്ററി കഴിഞ്ഞയാഴ്ചയാണ് ബി.ബി.സി പുറത്തുവിട്ടത്. എന്നാല്‍ പിന്നാലെ തന്നെ ഇത് യൂട്യൂബില്‍ നിന്നും ട്വിറ്ററില്‍ നിന്നും മോദി ഭരണകൂടം ഇടപെട്ട് നീക്കം ചെയ്തു. എന്നാല്‍ വിഡിയോ മറ്റു വെബ്‌സൈറ്റുകള്‍ വഴി പ്രതിപക്ഷ നേതാക്കളും രാഷ്ട്രീയക്കാരുമടക്കം വ്യാപകമായി ഷെയര്‍ ചെയ്യുകയും നിരവധി സ്ഥലങ്ങളില്‍ ഇതിനകം പ്രദര്‍ശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

Related Articles