Current Date

Search
Close this search box.
Search
Close this search box.

ജെ.എന്‍.യുവില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭം ശക്തം; കേന്ദ്രമന്ത്രിയെ തടഞ്ഞു

ന്യൂഡല്‍ഹി: വിദ്യാര്‍ത്ഥി വിരുദ്ധ നയങ്ങള്‍ക്കെതിരെ ഡല്‍ഹി ജവഹര്‍ ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ (ജെ.എന്‍.യു) വിദ്യാര്‍ത്ഥി പ്രക്ഷോഭം ശക്തമാകുന്നു. ഫീസ് വര്‍ധന, ഹോസ്റ്റലുകളിലെ സമയ നിയന്ത്രണം, വസ്ത്രത്തിനുള്ള നിയന്ത്രണം തുടങ്ങിയവയില്‍ കോളേജ് അധികൃതരുടെ നയങ്ങള്‍ക്കെതിരെയാണ് പ്രതിഷേധം.

തിങ്കളാഴ്ച ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പങ്കെടുത്ത ബിരുദദാന ചടങ്ങ് വിദ്യാര്‍ത്ഥികള്‍ ബഹിഷ്‌കരിച്ചു. ചടങ്ങിനെത്തിയ കേന്ദ്രമന്ത്രി രമേഷ് പൊക്രിയാലിനെ വിദ്യാര്‍ത്ഥികള്‍ തടഞ്ഞു. ബിരുദദാന ചടങ്ങിന്റെ വേദിക്കു സമീപമാണ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്. ബാരിക്കേഡുകള്‍ തകര്‍ത്ത വിദ്യാര്‍ത്ഥികളെ പൊലീസ് മര്‍ദ്ദിച്ചു. തുടര്‍ന്ന് പൊലിസും വിദ്യാര്‍ത്ഥികളും തമ്മില്‍ സംഘര്‍ഷമുണ്ടായി. വിദ്യാര്‍ത്ഥികളില്‍ പലരേയും പൊലീസ് അറസ്റ്റ് ചെയ്ക് നീക്കി.

കഴിഞ്ഞ രണ്ട് ആഴ്ചയോളമായി ജെ.എന്‍.യുവില്‍ വിദ്യാര്‍ഥികള്‍ സമരത്തിലാണ്. യൂണിവേഴ്സിറ്റി പുറപ്പെടുവിച്ച പുതിയ ഉത്തരവ് പിന്‍വലിക്കും വരെ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് താമസിക്കാനുള്ള മുറിയുടെ വാടക ഭീമമായി വര്‍ധിപ്പിച്ചിരുന്നു.

ഹോസ്റ്റലുകളില്‍ രാത്രി നേരത്തെ പ്രവേശിക്കണമെന്നും പ്രത്യേക ഡ്രസ് കോഡ് ഏര്‍പ്പെടുത്തണമെന്നും പുതിയ വ്യവസ്ഥകള്‍ ആവശ്യപ്പെടുന്നു.പുതിയ സമയക്രമത്തിലെ അതൃപ്തി വിദ്യാര്‍ഥികള്‍ രേഖാമൂലം വൈസ് ചാന്‍സലറെ അറിയിച്ചിരുന്നു. എന്നാല്‍ ചര്‍ച്ചക്ക് അധികൃതര്‍ തയാറായില്ല. എന്നാല്‍ സമരത്തില്‍ നിന്നും പിന്മാറണമെന്നും വ്യാജ ആരോപണങ്ങളാണ് വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കുന്നതെന്നും സര്‍വകലാശാല അധികൃതര്‍ പറഞ്ഞു.

Related Articles