Current Date

Search
Close this search box.
Search
Close this search box.

ജമാഅത്ത് നേതാക്കള്‍ കാസര്‍കോട് കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിച്ചു

കാസര്‍കോട്: കൊലക്കത്തി താെഴെയിടാന്‍ നേതാക്കള്‍ അണികളോട് ആവശ്യപ്പെടണമെന്ന് ജമാഅത്തെ ഇസ്‌ലാമി സോളിഡാരിറ്റി നേതൃസംഘം ആവശ്യപ്പെട്ടു. ഓരോ കൊലപാതകങ്ങളും ഒരുപാട് കുടുംബങ്ങളെയാണ് അനാഥമാക്കുന്നത്. നിര്‍ധന കുടുംബങ്ങളുടെ ഏക പ്രതീക്ഷകളെ പോലും ഇല്ലാതാക്കുന്ന കൊലപാതകങ്ങളിലൂടെ എന്ത് രാഷട്രീയ നേട്ടമാണ് പാര്‍ട്ടിക്കള്‍ക്ക് ലഭിക്കുന്നത്. അണികള്‍ക്ക് ശരിയായ രാഷട്രീയ വിദ്യാഭ്യാസം നല്‍കുന്നതിന് പകരം തെമ്മാടിക്കൂട്ടങ്ങളെ സൃഷ്ടിക്കുകയാണ് പാര്‍ട്ടികള്‍.

ഇതാണ് രാഷ്ട്രീയ അച്ചടക്കം ഇല്ലാത്ത ആള്‍കൂട്ടങ്ങളായി പാര്‍ട്ടികള്‍ മാറാന്‍ കാരണം. ജനപക്ഷ, മൂല്യാധിഷ്ഠിത രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ പരിഹാരം ഉണ്ടാക്കാനാവു. കൊലയാളികളെ സംരക്ഷിക്കുന്ന നയം രാഷ്ട്രീയ പാര്‍ട്ടികള്‍ തിരുത്തണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. ജമാത്തത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റ് കെ മുഹമ്മദ് ഷാഫി, സെക്രട്ടറി അഷ്‌റഫ് ബായാര്‍, പി.ആര്‍ സെക്രട്ടറി ഷഫീക്ക് നസറുല്ല, സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് സി.എ യൂസുഫ്, സെക്രട്ടറി എന്‍.എം റിയാസ് എന്നിവര്‍ കൊല്ലപ്പെട്ട ശരത്തിന്റെയും കൃപേഷിന്റെയും വീടുകള്‍ സന്ദര്‍ശിച്ച് അനുശോചനം രേഖപ്പെടുത്തി.

Related Articles