Current Date

Search
Close this search box.
Search
Close this search box.

കോവിഡ്: ശ്രീനഗര്‍ ജയിലില്‍ നിന്ന് 14 തടവുകാരെ വിട്ടയക്കുന്നു

ശ്രീനഗര്‍: കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്ന് ജമ്മുകശ്മീരില്‍ ജയിലുകളില്‍ അടച്ച 14 തടവുകാരെ വിട്ടയക്കാന്‍ ഉത്തരവ്. ജമ്മു കശ്മീര്‍ ആഭ്യന്തര മന്ത്രാലയമാണ് ശ്രീനഗര്‍ ജയിലില്‍ കഴിയുന്ന 14 പേരുടെ തടവ് എടുത്തുകളഞ്ഞ് ഉത്തരവിറക്കിയത്. തിങ്കളാഴ്ച ‘ഗ്രേറ്റര്‍ കശ്മീര്‍’ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

പൊതു സുരക്ഷ ആക്റ്റ് പ്രകാരം ജയിലിലടച്ച 14 തടവുകാരെ എത്രയും പെട്ടെന്ന് വിട്ടയക്കണമെന്നാണ് ആഭ്യന്തര മന്ത്രാലയം മുതിര്‍ന്ന വക്താവ് ഉത്തരവിട്ടത്. ഇതില്‍ ഭൂരിഭാഗം പേരെയും കഴിഞ്ഞ ഓഗസ്റ്റില്‍ അറസ്റ്റ് ചെയ്തതായിരുന്നു. ജയിലുകളില്‍ തടവുകാര്‍ തിങ്ങിനിറഞ്ഞു കഴിയുന്ന അവസ്ഥ ഒഴിവാക്കാന്‍ വേണ്ടിയാണ് ഇത്തരത്തില്‍ ഉത്തരവുകള്‍ ഇറക്കുന്നതെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ പേരെ വിട്ടയച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Related Articles