Current Date

Search
Close this search box.
Search
Close this search box.

കശ്മീരില്‍ ആരോഗ്യ പ്രതിസന്ധിയെക്കുറിച്ച് സംസാരിച്ചതിന് ഡോക്ടറെ അറസ്റ്റു ചെയ്തു

ശ്രീനഗര്‍: ആഴ്ചകള്‍ നീണ്ട ശക്തമായ നിയന്ത്രണങ്ങള്‍ക്കു ശേഷം ജമ്മുകശ്മീരില്‍ കേന്ദ്ര സര്‍ക്കാര്‍ ഇളവുകള്‍ വരുത്തിയിട്ടും വ്യക്തിസ്വാതന്ത്ര്യം തിരിച്ചുകിട്ടിയില്ല. കശ്മീരിലെ ആരോഗ്യ,ആശുപത്രി മേഖലകള്‍ നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചതിന് ചൊവ്വാഴ്ച ഡോക്ടറെ ജമ്മു കശ്മീര്‍ പൊലിസ് അറസ്റ്റ് ചെയ്തു. ശ്രീനഗറിലെ പ്രസ് എന്‍ക്ലേവില്‍ വെച്ച് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ 10 മിനിറ്റിനകം പൊലിസെത്തി അദ്ദേഹത്തെ അറസ്റ്റു ചെയ്യുകയായിരുന്നു. ദി ടെലഗ്രാഫ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഡോക്ടറെ എങ്ങോട്ടേക്കാണ് കൊണ്ടുപോയതെന്ന് കണ്ടെത്താന്‍ സാധിച്ചില്ല എന്നും റിപ്പോര്‍ട്ട് ചെയ്യുന്നു.

ശ്രീനഗര്‍ ഗവ. മെഡിക്കല്‍ കോളേജിലെ യൂറോളജിസ്റ്റ് ഒമര്‍ സാലിമിനെയാണ് ആണ് അറസ്റ്റ് ചെയ്തത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനു പിന്നാലെ ഓഗസ്റ്റ് 5നാണ് കേന്ദ്ര സര്‍ക്കാര്‍ കശ്മീരില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ ദിവസം ജമ്മുവില്‍ നിയന്ത്രമണങ്ങളില്‍ ഏതാനും ചില ഇളവുകള്‍ വരുത്തിയിരുന്നു. ഏന്നാല്‍ കശ്മീരില്‍ ഇപ്പോഴും നിയന്ത്രണങ്ങള്‍ നിലനില്‍ക്കുകയാണ്. നിരവധി രാഷ്ട്രീയ നേതാക്കളും മുന്‍ മുഖ്യന്ത്രിമാരായ ഒമര്‍ അബ്ദുല്ല,ഫാറൂഖ് അബ്ദുല്ല,മെഹബൂബ മുഫ്തി എന്നിവര്‍ ഇപ്പോഴും വീട്ടുതടങ്കലില്‍ തന്നെയാണ്.

Related Articles