Current Date

Search
Close this search box.
Search
Close this search box.

ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം: സി വി ജമീല സംസ്ഥാന പ്രസിഡന്റ്, റുക്സാന ജനറല്‍ സെക്രട്ടറി

കോഴിക്കോട്: ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്റായി സി.വി ജമീലയെയും ജനറല്‍ സെക്രട്ടറിയായി പി റുക്‌സാനയെയും തെരഞ്ഞെടുത്തു.
മലപ്പുറം പൊന്നാനി സ്വദേശിയായ സി വി ജമീല കഴിഞ്ഞ പ്രവര്‍ത്തന കാലയളവില്‍ സംഘടനയുടെ ജനറല്‍ സെക്രട്ടറിയായിരുന്നു. ജി ഐ ഒ യിലൂടെ സംഘടനാ രംഗത്തെത്തിയ ജമീല ഐ.എസ്.എസ് അറബിക് കോളേജ് പൊന്നാനി, അന്‍സാര്‍ ട്രൈനിംഗ് കോളേജ് പെരുമ്പിലാവ് എന്നിവിടങ്ങളില്‍ നിന്നാണ് പഠനം പൂര്‍ത്തിയാക്കിയത്.
റുക്സാന ജമാഅത്തെ ഇസ്ലാമി സംസ്ഥാന സമിതി അംഗം കൂടിയാണ്. രണ്ട് തവണ ജി ഐ ഒ സംസ്ഥാന പ്രസിഡണ്ടായിരുന്നു. തൃക്കരിപ്പൂര്‍ സ്വദേശിയാണ്.
വൈസ് പ്രസിഡണ്ടായി കെ സഫിയ അലിയും സെക്രട്ടറിമാരായി അസൂറ അലി, കെ. ടി. നസീമ .പി സുബൈദ, റംല വി.കെ, ടി കെ ജമീല, സഫിയ ഷറഫിയ എന്നിവരെയും തെരഞ്ഞെടുത്തു.

കെ.സഫിയ അലി (കോഴിക്കോട്), കെ.ടി.നസീമ (കോഴിക്കോട്), സഫിയ ശറഫിയ്യ (പാലക്കാട്), പി.സുബൈദ (മലപ്പുറം), അസൂറ അലി (തൃശൂര്‍), ആര്‍.സി സാബിറ (കോഴിക്കോട്), വി.കെ.സല്‍മ (എറണാകുളം), ലൈല ടീച്ചര്‍ (മലപ്പുറം), വി.എ നസീമ (തിരുവനന്തപുരം), മുബീന .എച്ച് (തിരുവനന്തപുരം), ഖദീജ റഹ്മാന്‍ (തൃശൂര്‍), ടി.കെ.ജമീല (മലപ്പുറം), ഇ.സി. ആയിഷ (മലപ്പുറം), കെ.എന്‍.സുലൈഖ (കണ്ണൂര്‍), വി.കെ റംല (എറണാകുളം), ശരീഫ അമീന്‍ തൃശൂര്‍), ഫാത്വിമ മൂസ (പാലക്കാട്), സനീറ ബീവി. എ (കൊല്ലം), പി.സി.ഉമ്മുകുല്‍സും (തൃശൂര്‍), സി.എച്ച്.സാജിദ (മലപ്പുറം) എന്നിവരാണ് കൂടിയാലോചന സമിതിയംഗങ്ങള്‍. രണ്ട് വര്‍ഷമാണ് സമിതിയുടെ പ്രവര്‍ത്തന കാലാവധി. ജ. ഇ കേരള അമീര്‍ എം ഐ അബ്ദുല്‍ അസീസ് തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി. സംസ്ഥാന സെക്രട്ടറി പി.വി റഹ്മാബി കെ.കെ സുഹറ, എന്നിവര്‍ സംസാരിച്ചു.

Related Articles