Current Date

Search
Close this search box.
Search
Close this search box.

പാലത്തായി കേസില്‍ പ്രതി രക്ഷപ്പെട്ടത് കേരളത്തിന് അപമാനകരം: ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം

കോഴിക്കോട്: പാലത്തായിയില്‍ 10 വയസ്സുകാരി സ്‌കൂളില്‍ വച്ച് ക്രൂരമായി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ പ്രതിയായ ബി.ജെ.പി നേതാവിനെതിരെ പോക്സോ കുറ്റം ചുമത്താതെ ജാമ്യം ലഭിക്കാന്‍ സാഹചര്യമൊരുക്കിയത് അങ്ങേയറ്റം അപലപനീയമാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള വനിതാ വിഭാഗം സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.
ഒരു കൊച്ചു പെണ്‍കുഞ്ഞ് ക്രൂരമായ പീഡനത്തിനിരയായ കേസില്‍ സത്യസന്ധമായ അന്വേഷണം നടത്താതെയും ശരിയായ കുറ്റപത്രം സമര്‍പ്പിക്കാതെയും പ്രതിയെ രക്ഷപ്പെടാന്‍ അനുവദിച്ചത് സാക്ഷരകേരളത്തിന് അങ്ങേയറ്റം അപമാനകരമാണ്.

ഈ വിഷയത്തില്‍ സ്ഥലം എം.എല്‍.എയും ശിശുക്ഷേമ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയുമായ കെ.കെ. ശൈലജ
കുറ്റകരമായ മൗനം പാലിക്കുന്നുവെന്നതും അംഗീകരിക്കാനാവാത്തതാണ്. കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമം തടയേണ്ട ഭരണാധികാരികള്‍ അതിക്രമങ്ങള്‍ക്ക് കൂട്ട് നില്‍ക്കുന്നതും സമൂഹത്തിന് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത ക്രൂരതയാണ്. സംസ്ഥാന പ്രസിഡണ്ട് സി.വി. ജമീല അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റുക്‌സാന, വൈസ് പ്രസിഡണ്ട് സഫിയ അലി, സെക്രട്ടറി അസൂറ അലി എന്നിവര്‍ സംസാരിച്ചു.

Related Articles