Kerala VoiceNews

മുര്‍സിയുടെ രക്തസാക്ഷ്യം ജനാധിപത്യ പോരാട്ടങ്ങള്‍ക്ക് ശക്തി പകരും: എം.ഐ അബ്ദുല്‍ അസീസ്

കോഴിക്കോട്: ഈജിപ്തില്‍ ജനാധിപത്യ രീതിയില്‍ പൊതുതെരഞ്ഞെടുപ്പിലൂടെ ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ഡോ. മുഹമ്മദ് മുര്‍സിയുടെ രക്തസാക്ഷ്യം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന ജനാധിപത്യ പോരാട്ടങ്ങള്‍ക്ക് ശക്തി പകരുമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ്. ‘വിശ്വാസം, ധീരത, രക്തസാക്ഷ്യം’ എന്ന തലക്കെട്ടില്‍ സോളിഡാരിറ്റിയും എസ്.ഐ.ഒയും സിയുക്തമായി കോഴിക്കോട് സംഘടിപ്പിച്ച ശഹീദ് മുര്‍സി അനുസ്മരണ പരിപാടി ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകത്ത് ജനാധിപത്യത്തിന്റെ സംരക്ഷകരെന്ന് വീമ്പ് പറയുന്ന ലോക ശക്തികളുടെ പിന്തുണയോടു കൂടിയാണ് ഏകാധിപത്യത്തെ മറികടന്ന് സ്ഥാപിതമായ ജനാധിപത്യ സര്‍ക്കാറിനെ ഈജിപ്തില്‍ അട്ടിമറിക്കപ്പെട്ടത്. ജനങ്ങളുടെ താല്‍പര്യങ്ങള്‍ക്കപ്പുറത്ത് തങ്ങളുടെ താല്‍പര്യങ്ങള്‍ക്കാണ് ഇത്തരം ജനാധിപത്യ കപടവാദികള്‍ മുഖ്യ പരിഗണന നല്‍കുന്നതെന്നാണ് ഇത്തരം സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. മുര്‍സിയുടേതടക്കമുള്ള രക്തസാക്ഷിത്വങ്ങള്‍ സത്യത്തിനും നീതിക്കും വേണ്ടി നിലയുറപ്പിക്കാനുള്ള പ്രേരണയാണ് പിന്‍ഗാമികള്‍ക്ക് നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ജമാഅത്തെ ഇസ്ലാമി കേന്ദ്ര പ്രതിനിധിസഭാ അംഗം ആര്‍. യൂസുഫ്, ഐ.പി.എച്ച് അസി.ഡയറക്ടര്‍ കെ.ടി ഹുസൈന്‍, സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള, എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് സാലിഹ് കോട്ടപ്പള്ളി, ജമാഅത്തെ ഇസ്ലാമി കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി.പി ബഷീര്‍, സോളിഡാരിറ്റി ജനറല്‍ സെക്രട്ടറി ഉമര്‍ ആലത്തൂര്‍ എന്നിവര്‍ സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി കേരള അസിസ്റ്റന്റ് അമീര്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന് സമാപന പ്രസംഗവും പ്രാര്‍ഥനയും നടത്തി.

Facebook Comments
Show More

Related Articles

Close
Close