Current Date

Search
Close this search box.
Search
Close this search box.

ജമാഅത്തെ ഇസ്‌ലാമി കേന്ദ്ര നേതാക്കള്‍ ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു

കോഴിക്കോട്: ജമാഅത്തെ ഇസ്‌ലാമി കേന്ദ്ര നേതാക്കള്‍ പ്രളയ ദുരിത ബാധിത മേഖലകള്‍ സന്ദര്‍ശിച്ചു. അഖിലേന്ത്യാ ഉപാധ്യക്ഷന്‍ നുസ്‌റത്ത് അലിയുടെ നേതൃത്വത്തിലാണ് സംഘം കേരളത്തിലെത്തിയത്. വയനാട്, മലപ്പുറം,തൃശൂര്‍,എറണാകുളം,ആലപ്പുഴ ജില്ലകളിലെ വിവിധ പ്രദേശങ്ങളും ദുരിതാശ്വാസ, വളണ്ടിയര്‍ ക്യാമ്പുകളും സംഘം സന്ദര്‍ശിച്ചു.

സ്വന്തമായ ഭൂമിയോ വീടോ ഇല്ലാത്ത ആയിരക്കണക്കിനാളുകള്‍ ദുരിതത്തിനിരയായിട്ടുണ്ട്. അതിനാല്‍, ഔദ്യോഗിക സംവിധാനങ്ങള്‍ക്ക് പുറമെ സന്നദ്ധ സംഘടനകളുടെ വലിയ പങ്കാളിത്തവും കേരളത്തെ പുനര്‍ നിര്‍മിക്കാന്‍ അനിവാര്യമാണെന്ന് നുസ്‌റത്ത് അലി പറഞ്ഞു. പുനരധിവാസ പ്രവര്‍ത്തനത്തിന് എല്ലാ പിന്തുണയും ഉറപ്പ് നല്‍കിയ അദ്ദേഹം കേരളത്തിലേക്ക് സഹായമെത്തിക്കാന്‍ സംഘടനയുടെ മുഴുവന്‍ സംസ്ഥാന ഘടകങ്ങളോടും നിര്‍ദേശിച്ചിട്ടുണ്ടെന്നും അറിയിച്ചു. രക്ഷാപ്രവര്‍ത്തനം ഏറെക്കുറെ അവസാനിച്ച നിലക്ക് ദുരിതമേഖലകളില്‍ വിശദമായ പഠനം നടത്തി പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുമെന്ന് സംഘത്തിലുണ്ടായിരുന്ന അഖിലേന്ത്യാ അസിസ്റ്റന്റ് അമീര്‍ ടി. ആരിഫലി പറഞ്ഞു.

ദുരന്തത്തെ സാഹസികമായി അതിജീവിക്കുന്നതിന് നേതൃത്വം നല്‍കിയ കേരള സര്‍ക്കാറിനെയും ജനങ്ങളെയും സന്നദ്ധ സംഘങ്ങളെയും അദ്ദേഹം പ്രശംസിച്ചു. സംസ്ഥാന അമീര്‍ എം.ഐ അബ്ദുല്‍ അസീസ്, ജനറല്‍ സെക്രട്ടറി എം.കെ മുഹമ്മദലി, അസി. അമീറുമാരായ ശൈഖ് മുഹമ്മദ് കാരക്കുന്ന്, വി.ടി അബ്ദുല്ല കോയ, പി.മുജീബ് റഹ്മാന്‍, ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ പ്രതിനിധി കെ.കെ മമ്മുണ്ണി മൗലവി, സോളിഡാരിറ്റി സംസ്ഥാന പ്രസിഡണ്ട് പി. എം സാലിഹ്, എസ്.ഐ.ഒ സംസ്ഥാന പ്രസിഡണ്ട് സി ടി സുഹൈബ്, മാലിക്ക് ശഹബാസ്, സാദിഖ് ഉളിയില്‍,ഷമീര്‍ സി.കെ, നവാസ്.കെ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Related Articles