Current Date

Search
Close this search box.
Search
Close this search box.

ജമാഅത്തെ ഇസ്‌ലാമി നേതാക്കള്‍ ഹജ്ജ് ക്യാമ്പ് സന്ദര്‍ശിച്ചു

കോഴിക്കോട്: കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ ഒരുക്കിയ ഹജ്ജ് ക്യാമ്പ് ജമാഅത്തെ ഇസ്‌ലാമി കേരളാ നേതാക്കള്‍ സന്ദര്‍ശിച്ചു. ഹജ്ജിന് യാത്ര തിരിക്കുന്നവര്‍ക്ക് യാത്രാമംഗളം നേരുകയും ചെയ്തു. മുഴുവന്‍ മനുഷ്യസമൂഹത്തെയും സാഹോദര്യത്തോടെ കാണാനും ലോകത്തിന്റെ നന്മയ്ക്കായി പ്രവര്‍ത്തിക്കാനും ഹജ്ജ് ആഹ്വാനം ചെയ്യുന്നെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് പറഞ്ഞു.

മനുഷ്യരോടുള്ള ബാധ്യതകള്‍ നിര്‍വഹിക്കുന്നതിലൂടെയാണ് ദൈവത്തോടുള്ള കടപ്പാടുകള്‍ പൂര്‍ത്തീകരിക്കാനാവുകയെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന സമിതി അംഗം ശൈഖ് മുഹമ്മദ് കാരക്കുന്ന് ഹാജിമാരോട് സംസാരിക്കവെ പറഞ്ഞു. സമാപന ദിവസമായ വെള്ളിയാഴ്ച ക്യാമ്പിലെത്തിയ നേതാക്കളെ സംസ്ഥാന ഹജ്ജ് കമ്മിറ്റി ഭാരവാഹികള്‍ ചേര്‍ന്ന് സ്വീകരിച്ചു.

Related Articles