Current Date

Search
Close this search box.
Search
Close this search box.

ജമാഅത്തെ ഇസ്ലാമി നേതാവ് സി.എച്ച് അബ്ദുല്‍ ഖാദര്‍ അന്തരിച്ചു

മലപ്പുറം: ജമാഅത്തെ ഇസ്ലാമി ആദ്യകാല നേതാവും മുന്‍ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയുമായിരുന്ന സി.എച്ച് അബ്ദുല്‍ ഖാദര്‍ (72) അന്തരിച്ചു. എസ്.ഐ.ഒ കേരളയുടെ പ്രഥമ ജനറല്‍ സെക്രട്ടറിയായിരുന്നു. മലപ്പുറം മുണ്ടുപറമ്പാണ് സ്വദേശം. ഖബറടക്കം വ്യാഴാഴ്ച രാവിലെ 11.30ന് മുണ്ടുപറമ്പ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു. റിട്ട. അറബിക് അധ്യാപകനാണ്. ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ല പ്രസിഡന്റ്, മേഖല പ്രസിഡന്റ്, എസ്.ഐ.ഒ ദേശീയ സമിതിയംഗം എന്നീ പദവികളും വഹിച്ചിട്ടുണ്ട്. കുറച്ചു കാലമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.
മുണ്ടുപറമ്പ് ദയ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാനാണ്.

പിതാവ്: പരേതനായ മുഹമ്മദ് മൗലവി. മാതാവ്: പരേതയായ സ്രാമ്പിക്കല്‍ ഫാത്തിമ. ഭാര്യ: കെ.പി. മൈമൂന. മക്കള്‍: മുഹമ്മദ് റഫ്അത്ത്, സലീന, ലുബൈബ, ഹുസ്‌ന ഖാതൂന്‍, പരേതനായ മുഹമ്മദ് സാജിദ്. മരുമക്കള്‍: ഇ.സി. സിദ്ദീഖ് (കൂട്ടിലങ്ങാടി), എ.കെ. ഹാരിസ് കോഡൂര്‍ (പ്രിന്‍സിപ്പല്‍, ഐഡിയല്‍ സ്‌കൂള്‍ കുറ്റ്യാടി), അമീന്‍ അഹ്‌സന്‍, സാജിദ, ആയിശാബി.

സഹോദരങ്ങള്‍: അബ്ദുല്‍ മജീദ് (റിട്ട. അധ്യാപകന്‍), മുഹമ്മദലി, അബ്ദുല്‍ ലത്തീഫ്, അബ്ദുല്‍ ഹമീദ്, അബ്ദുസ്സലാം (വെല്‍ഫെയര്‍ പാര്‍ട്ടി മങ്കട മണ്ഡലം ജനറല്‍ സെക്രട്ടറി) സി.എച്ച് മുഹമ്മദ് ബഷീര്‍ (ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ല അസി. സെക്രട്ടറി) സി.എച്ച്. അനീസുദ്ദീന്‍ (കേരള മദ്‌റസ എജുക്കേഷന്‍ ബോര്‍ഡ് ഡയറക്ടര്‍), മൈമൂന, ഖദീജ, സഫിയ.

പരേതന്റ മരണത്തില്‍ ജമാഅത്തെ ഇസ്ലാമി ഹിന്ദ് ജനറല്‍ സെക്രട്ടറി ടി. ആരിഫലി, കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ്, അസിസ്റ്റന്റ് അമീര്‍ പി മുജീബ് റഹ്‌മാന്‍, സെക്രട്ടറി ശൈഖ് മുഹമ്മദ് കാരക്കുന്ന് എന്നിവര്‍ അനുശോചനം അറിയിച്ചു. സാമൂഹ്യ-രാഷ്ട്രീയ-മത രംഗത്തെ നിരവധി പ്രമുഖര്‍ മയ്യിത്ത് സന്ദര്‍ശിച്ചു.

Related Articles