Current Date

Search
Close this search box.
Search
Close this search box.

ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറിമാരെ പ്രഖ്യാപിച്ചു

കോഴിക്കോട്: 2019-23 കാലയളവിലേക്കുള്ള ജമാഅത്തെ ഇസ്ലാമി കേരള ഘടകത്തിന് പുതിയ സെക്രട്ടറിമാരെ പ്രഖ്യാപിച്ചു. ശൈഖ് മുഹമ്മദ് കാരകുന്ന്, എം.കെ മുഹമ്മദലി, പി.വി റഹ്മാബി, ശിഹാബ് പൂക്കോട്ടൂര്‍, കളത്തില്‍ ഫാറൂഖ് എന്നിവരെയാണ് പുതിയ സെക്രട്ടറിമാരായി നിശ്ചയിച്ചത്.

ഡോ.കൂട്ടില്‍ മുഹമ്മദലി (ഐ.പി.എച്ച്), ഡോ. ആര്‍ യൂസുഫ് (വിദ്യാഭ്യാസ വകുപ്പ്), ടി മുഹമ്മദ് വേളം(സെന്റര്‍ ഫോര്‍ സ്റ്റഡി & റിസര്‍ച്ച് സെല്‍) എന്നിവരെയും നിശ്ചയിച്ചു. എന്‍.എം അബ്ദുറഹ്മാന്‍, സാദിഖ് ഉളിയില്‍ എന്നിവരെ അസി.സെക്രട്ടറിമാരായും നിശ്ചയിച്ചു. കോഴിക്കോട് ഹിറാ സെന്ററില്‍ ചേര്‍ന്ന സംസ്ഥാന കൂടിയാലോചന സമിതിയുടെ അഭിപ്രായം തേടിയ ശേഷം സംസ്ഥാന അമീര്‍ എം ഐ അബ്ദുല്‍ അസീസാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്.

Related Articles