Current Date

Search
Close this search box.
Search
Close this search box.

കോവിഡ് മഹാമാരിയില്‍നിന്നുള്ള മോചനത്തിനായി പ്രാര്‍ഥിക്കുക: എം ഐ അബ്ദുല്‍ അസീസ്

കോഴിക്കോട് : മാസക്കാലത്തെ വ്രതശുദ്ധിയിലൂടെ ആത്മീയ ഉയര്‍ച്ചയും ജീവിതവിശുദ്ധിയും കൈവരിച്ചവരുടെ ആഹ്ലാദമാണ് ഈദുല്‍ ഫിത്വര്‍ എന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് ചെറിയ പെരുന്നാള്‍ സന്ദേശത്തില്‍ പറഞ്ഞു. മനുഷ്യ സമൂഹത്തിന് ജീവിതത്തെ കുറിച്ച് ആത്മ വിചാരണ നടത്താനും തിരുത്താനുമുള്ള ആഹ്വാനമാണ് ഓരോ റമദാനും നല്‍കുന്നത്. സഹജീവികളുടെ സുഖ, സമാധാനത്തിന് വേണ്ടി പ്രവര്‍ത്തിക്കാനും പ്രയാസപ്പെടുന്നവരുടെ കൂടെ നില്‍ക്കാനും ചെറിയ പെരുന്നാള്‍ നിര്‍ദേശിക്കുന്നു.

കോവിഡിന്റെ പശ്ചാതലത്തില്‍ ലോകം വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. കോവിഡിനെ നിയന്ത്രിക്കാനുള്ള നടപടികളില്‍ മനുഷ്യ ജീവിതത്തിന്റെ എല്ലാ മേഖലകളും സ്തംഭിച്ചിരിക്കുന്നു. നമ്മുടെ രാജ്യത്തും രൂക്ഷമായ സാഹചര്യമാണുള്ളത്. പ്രാര്‍ഥനയ്ക്ക് ഏറെ ഉത്തരം ലഭിക്കുന്ന പെരുന്നാള്‍ ദിനത്തില്‍ ലോകത്തിന് വേണ്ടി അല്ലാഹുവിനോട് പ്രാര്‍ഥിക്കാന്‍ മുഴുവന്‍ വിശ്വാസികളോടും അമീര്‍ ആഹ്വാനം ചെയ്തു.

ശാരീരിക അകലം പാലിച്ചും സഞ്ചാരങ്ങള്‍ ഒഴിവാക്കിയും സാമുഹിക ബന്ധങ്ങളെ ആശംസകളിലൂടെയും വിവരക്കൈമാറ്റങ്ങളിലൂടെയും ശക്തിപ്പെടുത്താനും ആഘോഷ സമയങ്ങളെ ഉപയോഗപ്പെടുത്തണം. കോവിഡ് നിയന്ത്രണത്തിനായുള്ള നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം.

ലോകത്തെല്ലായിടത്തുമുള്ള വിമോചന സമരങ്ങളോടും മര്‍ദിതരോടും ഐക്യപ്പെടാനുള്ള സന്ദര്‍ഭമാണ് ഈദുല്‍ ഫിത്വര്‍. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ചെറിയ പെരുന്നാളിന് വിശ്വാസികളുടെ മനസില്‍ അസ്വസ്ഥകള്‍ നിറക്കുകയാണ് ഫലസ്തീനിലെ ഇസ്രായേല്‍ അതിക്രമങ്ങള്‍ . ഫലസ്തീനികളുടെ സ്വാതന്ത്ര്യ പോരാട്ടളോട് പ്രാര്‍ഥനാ പൂര്‍വം ചേര്‍ന്നു നില്‍ക്കാനും പെരുന്നാള്‍ ദിനത്തില്‍ സാധിക്കണമെന്നും അബ്ദുല്‍ അസീസ് പറഞ്ഞ അദ്ദേഹം എല്ലാവര്‍ക്കും ഈദുല്‍ ഫിത്വര്‍ ആശംസകള്‍ നേര്‍ന്നു.

Related Articles