Current Date

Search
Close this search box.
Search
Close this search box.

വൈവിധ്യങ്ങളുടെ നിലനില്‍പ്പിനായി സമൂഹം ഐക്യപ്പെടണം: എം.ഐ അബ്ദുല്‍ അസീസ്

കാസര്‍കോട്: നാടിന്റെ വൈവിധ്യങ്ങളുടെ നിലനില്‍പ്പിനായി സമൂഹം ഐക്യപ്പെടണമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് പറഞ്ഞു.

ജമാഅത്തെ ഇസ്ലാമി 75-ാം വാര്‍ഷിക കാമ്പയിനിന്റെ ജില്ല പര്യടനങ്ങളുടെ ഭാഗമായി നടന്ന സൗഹൃദ സദസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫാസിസ്റ്റ് ഭരണകൂടം ന്യൂനപക്ഷത്തിന് മാത്രമല്ല മുഴുവന്‍ പൗരന്മാര്‍ക്കും ഭീഷണിയാണ്. ഈ യാഥാര്‍ത്ഥ്യം മറച്ച് വെക്കാന്‍ വര്‍ഗീയതയെ കൂട്ടുപിടിക്കുകയാണ് ഫാസിസ്റ്റുകള്‍. പരസ്പരം സ്‌നേഹിച്ച് ജീവിക്കുന്നവരെ ഭിന്നിപ്പിക്കാനാണ് ഫാഷിസ്റ്റ് ശ്രമം. ഇത് തിരിച്ചറിഞ്ഞ് ചെറുക്കാനാവണമെന്നും അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ഷിഹാബ് പൂക്കോട്ടൂര്‍ അധ്യക്ഷത വഹിച്ചു. അസി.അമീര്‍ പി. മുജീബ് റഹ്‌മാന്‍ സമാപന പ്രസംഗം നടത്തി.

സി.ടി അഹമ്മദലി, ഷാനവാസ് പാദൂര്‍, ഹക്കിം കുന്നില്‍, എം.എ ലത്തീഫ്, ബദറുല്‍ മുനീര്‍, മുജീബ് അഹമ്മദ്, മുഹമ്മദ് അബ്ദുല്‍ ഖാദര്‍, എ.എസ് മുഹമ്മദ് മുഹമ്മദ് കുഞ്ഞി, അഷ്‌റഫ് അലി ചേരങ്കെ, എരിയാല്‍ അബ്ദുല്ല , എം.എ സിദ്ദിഖ് , നിസാര്‍ പെര്‍വാര്‍ഡ്, എഞ്ചിനീയര്‍ സി.എച്ച് മുഹമ്മദ്, എഞ്ചി. സലാഹുദ്ദീന്‍, എഞ്ചി. മുസ്തഫ, കെ.എസ് അന്‍വര്‍ സാദത്ത്, സലാം ഓര്‍ബിറ്റ്, കാപ്പില്‍ ഷരീഫ്, കുട്ടിയാനം മുഹമ്മദ് കുഞ്ഞി, ഫാറൂഖ് ഖാസിമി ,അബ്ദുല്ല കുഞ്ഞി, എം.എച്ച് സീതി, കെ.മുഹമ്മദ് ഷാഫി, മഹമ്മൂദ് എരിയാല്‍, ഹനീഫ് തെക്കില്‍, കെ.എം.എ മജീദ്, ഷെരീഫ് പുത്തൂര്‍, ഷെഫീക്ക് ചേരങ്കൈ, ജലില്‍ കക്കണ്ടം എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ പ്രസിഡന്റ് വി.എന്‍ ഹാരിസ് സ്വാഗതവും സംസ്ഥാന പി.ആര്‍ മീഡിയ സെക്രട്ടറി സമദ് കുന്നക്കാവ് നന്ദിയും പറഞ്ഞു.

Related Articles