Current Date

Search
Close this search box.
Search
Close this search box.

പ്രമുഖ ഗുസ്തി താരം ജോണ്‍ സീന സൗദിയിലെ പരിപാടി റദ്ദാക്കി

റിയാദ്: പ്രമുഖ WWE റെസ്‌ലിങ് താരം ജോണ്‍ സീന സൗദിയില്‍ വെച്ച് നടത്താന്‍ തീരുമാനിച്ച പരിപാടിയില്‍ നിന്നും പിന്‍വാങ്ങി. ഷോ റദ്ദാക്കാനുള്ള കാരണം എന്താണെന്ന് വ്യക്തമല്ല. അതേസമയം, ജമാല്‍ ഖഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് സൗദിയിലെ ഷോ മാറ്റിവച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സൗദിയില്‍ വെച്ച് ആദ്യമായി നടത്താന്‍ തീരുമാനിച്ച WWE ലോകകപ്പ് ടൂര്‍ണമെന്റില്‍ നിന്നാണ് ജോണ്‍ സീന പിന്മാറിയത്. റെസ്ലിങ് എന്റര്‍ടെയ്ന്‍മെന്റ് കമ്പനി പുറത്തിറക്കിയ വാര്‍ത്ത കുറിപ്പിലാണ് പരിപാടി റദ്ദാക്കിയതായി അറിയിച്ചത്. സൗദിയിലെ നിലവിലെ സ്ഥിതഗതികള്‍ തങ്ങള്‍ നിരീക്ഷിച്ചു വരികയാണെന്നും കമ്പനി വാര്‍ത്ത കുറിപ്പില്‍ പറയുന്നു.

കഴിഞ്ഞ ഏപ്രിലില്‍ ജിദ്ദയിലെ കിങ് അബ്ദുല്ല അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ വെച്ച് റസ്ലിങ് മത്സരം നടന്നിരുന്നു. ഇതിന് വലിയ സ്വീകാര്യതയാണ് സൗദിയിലുണ്ടായിരുന്നത്. റെസ്ലിങ് മേഖലയില്‍ ഏറെ ആരാധകരുള്ള വ്യക്തിയാണ് ജോണ്‍ സീന. നേരത്തെ അദ്ദേഹം പങ്കെടുക്കും എന്നു കാണിച്ച് പരസ്യങ്ങള്‍ പുറത്തുവന്നിരുന്നു.

Related Articles