Current Date

Search
Close this search box.
Search
Close this search box.

സി.എ.എ,എന്‍.പി.ആറിനെതിരെ പ്രമേയം പാസാക്കി ജാര്‍ഖണ്ഡും

ഭുവനേശ്വര്‍: കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനും എതിരെ ജാര്‍ഖണ്ഡ് നിയമസഭയും പ്രമേയം പാസാക്കി. എന്‍.ആര്‍.സി 2010ലെ ഘടനയനുസരിച്ച് നടപ്പാക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു. തിങ്കളാഴ്ചയാണ് സര്‍ക്കാര്‍ പ്രമേയം പാസാക്കിയത്. പാര്‍ലമെന്ററികാര്യ മന്ത്രി ആലംഗീര്‍ ആലം ആണ് ചര്‍ച്ചയൊന്നും കൂടാതെ പ്രമേയം പാസാക്കിയത്. എന്നാല്‍ ഇതിനെതിരെ പ്രതിഷേധവുമായി ബി.ജെ.പി അംഗങ്ങള്‍ രംഗത്തുവന്നിരുന്നു. കൊറോണ വൈറസ് ഭീതി മൂലം നിയമസഭ താല്‍ക്കാലികമായി നീട്ടിവെക്കുകയും ചെയ്തു.

‘നിലവിലെ പട്ടികപ്രകാരം ജനങ്ങളോട് 15 ചോദ്യങ്ങളാണ് ചോദിക്കുന്നത്. അവരുടെ ജനനസ്ഥലും മാതാപിതാക്കളുടെ ജനനത്തീയതിയും സ്ഥലവും ചോദിക്കുന്നുണ്ട്. എന്നാല്‍ ജാര്‍ഖണ്ഡിലെ അധിക ജനങ്ങള്‍ക്കും ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ സാധിക്കില്ല. മിക്കയാളുകള്‍ക്കും അവരുടെ ജനനതീയതി തന്നെ അറിയില്ല’ ആലം ‘ദി ഹിന്ദു’വിനോട് പറഞ്ഞു.

എന്‍.പി.ആര്‍ പൗരത്വ ഭേദഗതി നിയമത്തെയും ദേശീയ പൗരത്വ പട്ടികയെയുമാണ് പിന്തുടരുന്നതെന്നും നിലവിലെ ഘടനയില്‍ എന്‍.പി.ആര്‍ നടത്താന്‍ ആളുകള്‍ക്ക് താല്‍പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

നിലവിലെ ഘടനയില്‍ എന്‍.പി.ആര്‍ നടപ്പാക്കില്ലെന്ന് കഴിഞ്ഞ മാസം ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാറും പ്രഖ്യാപിച്ചിരുന്നു. എന്‍.ആര്‍.സിയും സി.എ.എയും സംസ്ഥാനത്ത് നടപ്പാക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ കേരളം,പഞ്ചാബ്,പശ്ചിമ ബംഗാള്‍,തെലങ്കാന,രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളും പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കിയിരുന്നു.

Related Articles