Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീനെ അനുകൂലിച്ച കടക്കു നേരെ ജൂത തീവ്രവാദികളുടെ ആക്രമണം

തെല്‍അവീവ്: ഫലസ്തീനെ അനുകൂലിച്ച് കടക്കു മുന്‍പില്‍ ബോര്‍ഡ് വെച്ചതിന് കാനഡയില്‍ കച്ചവടക്കാരന് നേരെ ജൂത തീവ്രവാദികളുടെ ആക്രമണം. ജ്യൂവിഷ് ഡിഫന്‍സ് ലീഗ് (JDL) എന്ന ജൂത തീവ്രവാദ സംഘടനയില്‍ നിന്നാണ് ഭീഷണിയും വിദ്വേഷ പ്രചാരണവും ഉണ്ടായിരിക്കുന്നത്.

വംശീയ വിരുദ്ധ നിലപാട് സ്വീകരിക്കുകയും ഫലസ്തീനികള്‍ക്ക് പരസ്യമായി പിന്തുണ അറിയിക്കുകയും ചെയ്ത ടൊറന്റോയിലെ ഒരു ഹോട്ടലിനു നേരെയാണ് ആക്രമണമുണ്ടായത്.

റെസ്റ്റോറന്റ് അപഹരിക്കാനും താറടിക്കാനും വേണ്ടി തീവ്രവാദികള്‍ കൂട്ടമായി തെരുവിലിറങ്ങി. പ്രതിഷേധം അക്രമാസക്തമാകുകയും പൊലിസെത്തി നിയന്ത്രിക്കുന്നതിലേക്കും വരെയെത്തി കാര്യങ്ങല്‍. കാനഡയിലെ മുഖ്യധാര ഇസ്രായേല്‍ അനുകൂല ലോബിയാണ് JDL. ഹോട്ടലിനു മുന്‍പില്‍ “hate fest” എന്ന പേരില്‍ ക്യാംപയിന്‍ നടത്തുകയും ചെയ്തു. കട തീവെച്ച് നശിപ്പിക്കുമെന്നും പരസ്യമായി ഭീഷണി മുഴക്കിയിരുന്നു.

അനധികൃത ജൂത കുടിയേറ്റക്കാര്‍ ഫലസ്തീനികളോടും അധിനിവേശ വെസ്റ്റ് ബാങ്കിലെ അവരുടെ വീടുകളോടും ചെയ്യുന്നത് എടുത്തുകാട്ടിയ ബോര്‍ഡുകളും എഴുത്തുകളും ആക്രമികള്‍ നശിപ്പിക്കുകയും വികൃതമാക്കുകയും ചെയ്തു.

Related Articles