Current Date

Search
Close this search box.
Search
Close this search box.

ഈദിന് ശേഷം മസ്ജിദുല്‍ അഖ്‌സ തുറക്കും

ജറൂസലേം: കോവിഡ് പകര്‍ച്ചവ്യാധിയെത്തുടര്‍ന്ന് അടച്ചുപൂട്ടിയ മസ്ജിദില്‍ അഖ്‌സ തുറന്നുപ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. രണ്ടു മാസത്തോളം അടച്ചിട്ട പള്ളി ഈദുല്‍ ഫിത്വര്‍ അവധിക്കു ശേഷം വിശ്വാസികള്‍ക്കായി തുറന്നുനല്‍കുമെന്നാണ് അഖ്‌സ ഗവേര്‍ണിങ് ബോഡി ചൊവ്വാഴ്ച അറിയിച്ചത്.

മെയ് 24 മുതല്‍ 26 വരെയാണ് ഫലസ്തീനില്‍ ഈദിനോടനുബന്ധിച്ചുള്ള പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പള്ളി തുറന്നാല്‍ മസ്ജിദില്‍ പ്രവേശിക്കുന്നതിന് വിശ്വാസികളുടെ എണ്ണത്തിന് നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതില്ല എന്നാണ് പ്രതീക്ഷിക്കുന്നതെന്നും മസ്ജിദ് ഡയറക്ടര്‍ ഉമര്‍ അല്‍ ക്വിസ്‌വാനി എ.എഫ്.പി ന്യൂസ് ഏജന്‍സിയോട് പറഞ്ഞു. എന്നാല്‍ ഇതിന്റെ കൂടുതല്‍ വിവിരങ്ങള്‍ പിന്നീടുള്ള ഘട്ടത്തില്‍ മസ്ജിദ് ഭരണസമിതി അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles