Current Date

Search
Close this search box.
Search
Close this search box.

ജറൂസലേം വില്‍പനക്കുള്ളതല്ല: മഹ്മൂദ് അബ്ബാസ്

ന്യൂയോര്‍ക്ക്: ഇസ്രായേലിനെതിരെയും അമേരിക്കക്കെതിരെയും രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് ഫലസ്തീന്‍ പ്രസിഡന്റ് മഹ്മദൂദ് അബ്ബാസ് രംഗത്ത്. ന്യൂയോര്‍ക്കില്‍ നടന്ന യു.എന്‍ ജനറല്‍ അസംബ്ലിയിലാണ് വ്യാഴാഴ്ച അബ്ബാസ് ഇരു രാജ്യങ്ങള്‍ക്കുമെതിരെ തുറന്നടിച്ചത്. ഇതേ വേദിയില്‍ വച്ച് ഇറാന്റെ ആണവ കരാര്‍ പച്ചക്കള്ളമാണെന്ന് പറഞ്ഞ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രംഗത്തു വന്നതിനു പിന്നാലെയായിരുന്നു അബ്ബാസിന്റെ പ്രതികരണം.

ജറൂസലേം വില്‍പനക്കുള്ളതല്ല എന്നു പറഞ്ഞായിരുന്നു യു.എന്നില്‍ അബ്ബാസ് തന്റെ പ്രസംഗം ആരംഭിച്ചത്. ഇതോടെ സഭയില്‍ കരഘോഷമുയര്‍ന്നു. തുടര്‍ന്ന് അദ്ദേഹം ഇസ്രായേലിന്റെ വംശീയ ദേശീയതയെ എതിര്‍ത്തും വിമര്‍ശിച്ചും സംസാരിച്ചു. യു.എസ് ഭരണകൂടം വിവേകശൂന്യമായ പിന്തുണയാണ് ഇസ്രായേലിന് നല്‍കുന്നതെന്നും ഇരു രാജ്യങ്ങളും യു.എന്നിന്റെ അന്താരാഷ്ട്ര മധ്യസ്ഥ ശ്രമങ്ങളും കരാറുകളും പാലിക്കാന്‍ തയാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

 

Related Articles