Current Date

Search
Close this search box.
Search
Close this search box.

സാമ്പത്തിക പ്രതിസന്ധി: ജറൂസലേമിലെ ക്യാന്‍സര്‍ ആശുപത്രികളും ഭീഷണിയില്‍

ജറൂസലേം: പശ്ചിമേഷ്യന്‍ രാജ്യങ്ങളെല്ലാം ഇന്ന് സാമ്പത്തിക ഞെരുക്കത്തിന്റെ പിടിയിലമര്‍ന്നിരിക്കുകയാണ്. മിക്ക രാജ്യങ്ങളിലും ജനങ്ങള്‍ തന്നെ ഒറ്റക്കെട്ടായി ഈ പ്രതിസന്ധിക്കെതിരെ തെരുവിലാണിപ്പോള്‍. ഇതിനിടെയാണ് ഫലസ്തീനില്‍ നിന്നും ഇതുമായി ബന്ധപ്പെട്ട മറ്റൊരു വാര്‍ത്ത വരുന്നത്.

ഇസ്രായേലിന്റെ അധിനിവേശത്തിന് കീഴിലുള്ള കിഴക്കന്‍ ജറൂസലേമിലെ ക്യാന്‍സര്‍ ആശുപത്രി സാമ്പത്തിക മാന്ദ്യം മൂലം കടുത്ത പ്രതിസന്ധി അനുഭവിക്കുന്നത്. പണത്തിന്റെയും മരുന്നിന്റെയും ദൗര്‍ലഭ്യം കാരണം ഫലസ്തീനിലെ ക്യാന്‍സര്‍ രോഗികള്‍ ഇപ്പോള്‍ ദുരിതത്തിലായിരിക്കുകയാണ്. പ്രധാനമായും ഇസ്രായേലും യു.എന്നും സാമ്പത്തിക സഹായം നിര്‍ത്തലാക്കിയതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് ാശുപത്രി അധികൃതര്‍ പറയുന്നത്.

Related Articles