Current Date

Search
Close this search box.
Search
Close this search box.

സൗദിയിലെ സാംസ്‌കാരിക പരിപാടിയില്‍ റാപ് താരവും; വിമര്‍ശനവും പിന്തുണയും

ജിദ്ദ: സൗദി അറേബ്യയില്‍ വിനോദ-സാംസ്‌കാരിക പരിപാടികള്‍ക്കുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ നീക്കം ചെയ്തതിനു ശേഷം നടക്കുന്ന ജിദ്ദ കള്‍ച്ചറല്‍ ഫെസ്റ്റിവലില്‍ പ്രമുഖ റാപ് താരം നിക്കി മിനാജ് പങ്കെടുക്കും. ബുധനാഴ്ച സംഘാടകര്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് മിനാജ എന്ന പേരിലറിയപ്പെടുന്ന ഒനീക ടാന്‍യ മരജ് പങ്കെടുക്കുമെന്ന് അറിയിച്ചത്. ജൂലൈ 18നാണ് പരിപാടി. നേരത്തെ സൗദിയില്‍ ഇത്തരത്തിലുള്ള സ്റ്റേജ് ഷോകളും ലൈവ് മ്യൂസിക് ഫെസ്റ്റിവലുകളും നടത്തുന്നതിന് വിലക്കുകളുണ്ടായിരുന്നു. എന്നാല്‍ വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായി നേരത്തെയുണ്ടായിരുന്നു നിരവധി വിലക്കുകളാണ് സൗദി ഭരണകൂടം എടുത്തുകളഞ്ഞത്. അതിന്റെ ഭാഗമായിരുന്നു രാജ്യത്ത് സിനിമ പ്രദര്‍ശനം ആരംഭിച്ചത്.

നിക്കി മിനാജ അശ്ലീല സംഗീത ആല്‍ബങ്ങളിലൂടെയാണ് പ്രശസ്തിയാര്‍ജ്ജിച്ചത്. ലൈംഗികതയുടെ അതിപ്രസരമാണ് അവരുടെ ആല്‍ബങ്ങളിലെല്ലാം നിറഞ്ഞു നില്‍ക്കുന്നത്. അതിനാല്‍ തന്നെ സൗദിയില്‍ ഇവരുടെ പരിപാടി സംഘടിപ്പിക്കുന്നതിനെ എതിര്‍ത്തും അനുകൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. സ്ത്രീകള്‍ തലയടക്കം മറക്കണമെന്ന് നിര്‍ബന്ധമുള്ള ഇവിടെ മിനാജ് പോലുള്ള റാപറുടെ പരിപാടി അംഗീകരിക്കാനാവില്ലെന്നാണ് സൗദിയിലെ സ്വദേശിയായ സ്ത്രീകള്‍ സോഷ്യല്‍ മീഡിയകളിലൂടെ ചോദിക്കുന്നത്.

Related Articles