Current Date

Search
Close this search box.
Search
Close this search box.

സ്വവര്‍ഗ വിവാഹ നിരോധനം: ഭരണഘടന വിരുദ്ധമല്ലെന്ന് ജപ്പാന്‍

ടോക്ക്യോ: ജപ്പാനില്‍ സ്വവര്‍ഗ വിവാഹം നിരോധിച്ചത് ഭരണഘടന വിരുദ്ധമല്ലെന്ന് ജപ്പാല്‍ കോടതി. സ്വവര്‍ഗ വിവാഹം ഭരണഘടന വിധേയമാക്കണമെന്നാവശ്യപ്പെട്ട് മൂന്ന് സ്വവര്‍ഗ പങ്കാളികള്‍ നല്‍കിയ ഹരജിയിലാണ് ഒസാക്ക ഡിസ്ട്രിക്ട് കോടതി സുപ്രധാന വിധിപ്രസ്താവം നടത്തിയത്. ജപ്പാനില്‍ നേരത്തെ തന്നെ സ്വവര്‍ഗ വിവാഹം ഭരണഘടനപരമായി നിരോധിച്ചതാണ്. അതിനെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു ഹരജി. രാജ്യത്ത് സ്വവര്‍ഗവിവാഹം ഭരണഘടനാ വിരുദ്ധമായതിനാല്‍ തങ്ങള്‍ക്ക് വിവാഹം കഴിക്കാന്‍ സാധിക്കുന്നില്ലെന്നാണ് സ്വവര്‍ഗാനുരാഗികള്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടിയത്. നഷ്ടപരിഹാരമായി ഒരു മില്യണ്‍ ജാപ്പനീസ് യെന്നും (7414 ഡോളര്‍) ഇവര്‍ ആവശ്യപ്പെട്ടിരുന്നു.എന്നാല്‍, ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു.

സ്വവര്‍ഗ വിവാഹങ്ങള്‍ക്കുള്ള വിലക്ക് ഭരണഘടനാ ലംഘനമാണെന്ന് 2021 മാര്‍ച്ചില്‍ ജപ്പാനിലെ സപ്പോറോയിലെ കോടതി ഉത്തരവിട്ടിരുന്നു. ഈ വിധി തള്ളിക്കൊണ്ടാണ് ഒസാക കോടതിയുടെ വിധി.

വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ ജി7 രാജ്യങ്ങളില്‍ സ്വവര്‍ഗ്ഗ വിവാഹം അംഗീകരിക്കാത്ത ഏക രാജ്യമാണ് ജപ്പാന്‍. വിവാഹത്തെ രണ്ട് വ്യ്ത്യസ്ത ലിംഗക്കാര്‍ക്കുമിടയില്‍ നടക്കുന്ന ഒന്നായിട്ടാണ് ജപ്പാന്‍ ഭരണഘടന നിര്‍വചിച്ചിക്കുന്നത്. അതിനാല്‍ തന്നെ സ്വവര്‍ഗ വിവാഹങ്ങള്‍ക്കുള്ള നിരോധനം ഭരണഘടനാ ലംഘനമല്ലെന്നാണ് ഒസാക്ക കോടതി നിരീക്ഷിച്ചത്.

Related Articles