Current Date

Search
Close this search box.
Search
Close this search box.

കശ്മീരില്‍ അസാധാരണ സൈനിക നീക്കം

ശ്രീനഗര്‍: അമര്‍നാഥ് യാത്രക്കു നേരെ ഭീകരാക്രമണമുണ്ടായേക്കുമെന്ന ഇന്റലിജന്‍സ് മുന്നറിയിപ്പിനെ തുടര്‍ന്ന് ജമ്മു കശ്മീരില്‍ അസാധാരണ നടപടികള്‍. അമര്‍നാഥ് യാത്രികരോടും വിദേശികളോടും വിനോദസഞ്ചാരികളോടും അടിയന്തരമായി കശ്മീരില്‍ നിന്നും മടങ്ങാന്‍ ജമ്മു കശ്മീര്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. കശ്മീര്‍ പോളിടെക്‌നിക് കോളേജിലെയും എന്‍.ഐ.ടിയിലെയും വിദ്യാര്‍ത്ഥികളോടും ഹോസ്റ്റല്‍ വിട്ടു പോകാനും ആവശ്യപ്പെട്ടിട്ടുണ്ട്.

മേഖലയിലേക്ക് കൂടുതല്‍ സൈന്യത്തെ വിന്യസിച്ചതും സൈനിക നീക്കം ശക്തമാക്കിയതും ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി സൃഷ്ടിക്കുന്നു. അതേസമയം, ജമ്മു കശ്മീരിലെ ജനങ്ങള്‍ക്ക് സവിശേഷ ആനുകൂല്യങ്ങള്‍ നല്‍കുന്ന ഭരണഘടനയിലെ 35 എ വകുപ്പ് എടുത്തുമാറ്റാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ ശ്രമത്തിന്റെ ഭാഗമാണിവയെന്ന് രാഷ്ട്രീയകക്ഷികള്‍ ആരോപിക്കുന്നു.

കഴിഞ്ഞ രണ്ടാഴ്ചക്കിടെ കശ്മീരില്‍ അധികമായി 35,000 സൈനികരെയാണ് കേന്ദ്രസര്‍ക്കാര്‍ അധികമായി വിന്യസിച്ചത്. തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപകരാനായി 100 പേരടങ്ങുന്ന 100 കമ്പനി അര്‍ധസൈനികരെ വിന്യസിച്ചതിനു പിന്നാലെ ഈയാഴ്ച 25,500 പേരെകൂടി താഴ്‌വരയിലെത്തിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് കശ്മീരില്‍ സന്ദര്‍ശം നടത്തിയതിനു പിന്നാലെയായിരുന്നു ഈ അസാധാരണ നീക്കം.

Related Articles