Current Date

Search
Close this search box.
Search
Close this search box.

ജാമിഅഃനൂരിയ്യഃ ഫൈനല്‍ ഫലം പ്രഖ്യാപിച്ചു

പട്ടിക്കാട്: ജാമിഅഃ നൂരിയ്യഃയുടെ ഫൈനല്‍ പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. ജനറല്‍, തഫ്സീര്‍, ഹദീസ്, ഫിഖ്ഹ് ഫാക്കല്‍റ്റികളിലായി 295 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്. കോവിഡ് പശ്ചാതലത്തില്‍ സംസ്ഥാനത്തും പുറത്തുമായി പത്ത് കേന്ദ്രങ്ങളിലായാണ് ജാമിഅഃയുടെ ഫൈനല്‍ പരീക്ഷ നടന്നത്.

ജനറല്‍ വിഭാഗത്തില്‍ മുഹമ്മദ് ഇസ്മാഈന്‍ s/o അബ്ദുല്ല ദാരിമി മണ്ണാര്‍ക്കാട് ഒന്നാം റാങ്കും മുഹമ്മദ് ഹിബതുല്ല s/o അബ്ദുല്‍ അസീസ് ദാരിമി മാരായമംഗലം രാണ്ടാം റാങ്കും മുഹമ്മദ് ഇര്‍ഷാദ് s/o അബ്ദുല്‍ റാഫിഹ് ഏറിയാട് മൂന്നാം റാങ്കും, തഫ്സീര്‍ ഫാക്കല്‍റ്റിയില്‍ ജുബൈര്‍ ടി.കെ s/o ഹംസ ഫൈസി കരുവാരക്കുണ്ട് ഒന്നാം റാങ്കും ശിഹാബുദ്ദീന്‍ കെ.എം s/o മഹ്മൂദ് മുസ്ലിയാര്‍ മഞ്ച്വേശരം രണ്ടാം റാങ്കും അതീഖുറഹ്മാന്‍ കെ. s/o ശംസുദ്ദീന്‍ മാമ്പുഴ മൂന്നാം റാങ്കും, ഫിഖ്ഹ് ഫാക്കല്‍റ്റിയില്‍ അബ്ദുല്‍ ബാരി s/o മുഹമ്മദ് കുട്ടി മുസ്ലിയാര്‍ അഞ്ചച്ചവിടി ഒന്നാം റാങ്കും സുഫ്യാന്‍ കെ അടക്കാക്കുണ്ട് രാണ്ടാം റാങ്കും മിന്‍ഹാജ് ഗസ്സാലി s/o ഇബ്രാഹീം റിപ്പണ്‍ മൂന്നാം റാങ്കും, ഹദീസ് ഫാക്കല്‍റ്റിയില്‍ സല്‍മാനുല്‍ ഫാരിസ് s/o ഹസൈന്‍ ചുങ്കത്തറ ഒന്നാം റാങ്കും മുഹമ്മദ് സിദ്ദീഖി പി.സി s/o മായിന്‍ ഫൈസി കിഴിശ്ശേരി രണ്ടാം റാങ്കും സിറാജുല്‍ മുനീര്‍ സി s/o ഉസ്മാന്‍ പുത്തനങ്ങാടി മൂന്നാം റാങ്കും കരസ്ഥമാക്കി.

12 വിദ്യാര്‍ത്ഥികള്‍ ഡിസ്റ്റിംഗഷനോടു കൂടിയും 59 വിദ്യാര്‍ത്ഥികള്‍ക്ക് ഫസ്റ്റ് ക്ലാസും 60 വിദ്യാര്‍ത്ഥികള്‍ക്ക് സെകന്റ് ക്ലാസും ലഭിച്ചു.

Related Articles