Current Date

Search
Close this search box.
Search
Close this search box.

ജാമിഅ: നൂരിയ്യ അറബിയ്യ; വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

പെരിന്തല്‍മണ്ണ: പട്ടിക്കാട് ജാമിഅഃ നൂരിയ്യ അറബിയ്യയില്‍ നടത്തപ്പെടുന്ന വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തഖസ്സുസ്, മുത്വവ്വല്‍, മുഖ്തസര്‍ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. യോഗ്യരായ വിദ്യാര്‍ത്ഥികള്‍ ജാമിഅഃ ഓഫീസില്‍ നിന്ന് നേരിട്ടോ തപാല്‍ മാര്‍ഗ്ഗമോ അപേക്ഷാ ഫോറം കൈപ്പറ്റി മെയ് 31ന് മുമ്പായി പൂരിപ്പിച്ച അപേക്ഷ തിരിച്ചേല്‍പ്പിക്കേണ്ടതാണ്. പുതിയ ബാച്ചിലേക്കുള്ള സെലക്ഷന്‍ പരീക്ഷ ജൂണ്‍ 12ന് കാലത്ത് 9 മുതല്‍ ജാമിഅഃ കാമ്പസില്‍ നടക്കുന്നതാണ്.

തഫ്‌സീര്‍, ഹദീസ്, ഫിഖ്ഹ്, ഉസൂലുദ്ദീന്‍ തുടങ്ങിയ വിഷയങ്ങളില്‍ വിശദമായ പഠനത്തിന് ഉപയുക്തമാകുന്ന വിധത്തിലാണ് തഖസ്സുസിന്റെ സിലബസ് ക്രമീകരിച്ചിരിക്കുന്നത്. സമസ്ത പ്രിസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും സമസ്ത സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാരും തഖസ്സുസ് പ്രോഗ്രാമിന് നേതൃത്വം നല്‍കും.

നിസ്‌കാര സമയ നിര്‍ണ്ണയം ഖിബ്ല നിര്‍ണ്ണയം തുടങ്ങിയ വിഷയങ്ങളില്‍ വിശദമായ പഠനത്തിന് അവസരമുണ്ടാകും. ഫൈനല്‍ പരീക്ഷയില്‍ ഫസ്റ്റ് ക്ലാസോടുകൂടി പാസായ ഫൈസി ബിരുദ ദാരികള്‍ക്കാണ് തഖസ്സുസ് പഠനത്തിന് അവസരമുണ്ടാകുന്നതാണ്. പ്രവേശനം തേടുന്ന ദര്‍സ് വിദ്യാര്‍ത്ഥികള്‍ക്ക് തഫ്സീര്‍, ഹദീസ്, ഫിഖ്ഹ് ഫാക്കല്‍റ്റികളില്‍ പഠനം നടത്താന്‍ അവസരം ലഭ്യമാണ്.

Related Articles