Current Date

Search
Close this search box.
Search
Close this search box.

ജാമിഅ നൂരിയ്യ ഗ്രാന്റ് സല്യൂട്ട് കബില്‍ സിബല്‍ ഉദ്ഘാടനം ചെയ്യും

പെരിന്തല്‍മണ്ണ: പട്ടിക്കാട് ജാമിഅ നൂരിയ്യ 57-ാം വാര്‍ഷിക 55-ാം സനദ്ദാന സമ്മേളനത്തോടനുബന്ധിച്ച് നടത്തുന്ന ഗ്രാന്റ് സല്യൂട്ട് മുന്‍ കേന്ദ്ര മന്ത്രിയും സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനുമായ കബില്‍ സിബല്‍ ഉദ്ഘാടനം ചെയ്യും. ജനുവരി 18 ശനിയാഴ്ച്ച നടക്കുന്ന ഗ്രാന്റ സല്യൂട്ടിന് ജാമിഅ ജൂനിയര്‍ കോളേജ് വിദ്യാര്‍ത്ഥികളും അധ്യാപകരുമുള്‍പ്പടെ ആറായിരത്തിലേറെ അംഗങ്ങള്‍ അണിനിരക്കും. കേരളം, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ ഉറുദു, മലയാളം മീഡിയങ്ങളിലായി 63 ജൂനിയര്‍ കോളേജുകളാണ് ജാമിഅക്കു കിഴിലുള്ളത്.

സമകാലിക രാഷ്ട്രീയ സാഹചര്യത്തില്‍ പ്രസക്തമായ ഗ്രാന്റ സല്യൂട്ട് പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള ജനാധിപത്യ ചെറുത്തുനില്‍പുകള്‍ക്ക് ശക്തി പകരുന്ന വേറിട്ട സമരാഹ്വാനമായിരിക്കും. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിക്കും. പ്രൊഫ. കെ.ആലിക്കുട്ടി മുസ്ലിയാര്‍, സയ്യി ദ് സാദിഖലി ശിഹാബ് തങ്ങള്‍, സി.കെ.എം സാദിഖ് മുസ്ലിയാര്‍, പി.കെ കുഞ്ഞാലിക്കുട്ടി എം.പി, പി.വി അബ്ദുല്‍ വഹാബ് എം.പി, കോട്ടുമല മൊയ്തീന്‍കുട്ടി മുസ്ലിയാര്‍, ഓണമ്പിള്ളി മുഹമ്മദd ഫൈസി, സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ പ്രസംഗിക്കും.

Related Articles