Current Date

Search
Close this search box.
Search
Close this search box.

ക്ഷേത്രത്തെ കൈയേറ്റത്തില്‍ നിന്നും സംരക്ഷിച്ച് ജാമിഅ നഗര്‍ മുസ്‌ലിംകള്‍

ന്യൂഡല്‍ഹി: സെപ്റ്റംബര്‍ 24നാണ് ഡല്‍ഹി ജാമിഅ നഗറിലെ നൂര്‍ നഗറിലെ ക്ഷേത്രത്തിന് സുരക്ഷയൊരുക്കാന്‍ പൊലിസിനോട് ഡല്‍ഹി ഹൈക്കോടതി നിര്‍ദേശിച്ചത്. 50 വര്‍ഷം പഴക്കമുള്ള ക്ഷേത്രത്തിന് നേരെ പൊളിക്കല്‍ ഭീഷണി ഉയര്‍ന്നതിനെത്തുടര്‍ന്നാണ് കോടതിയുടെ ഉത്തരവ്. പ്രദേശത്തെ മുസ്ലിംകളാണ് സംരക്ഷണമാവഷ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ക്ഷേത്രത്തിന് സമീപമുള്ള ധര്‍മശാലയുടെ ഒരു ഭാഗം കഴിഞ്ഞ ദിവസം ആക്രമികള്‍ തകര്‍ത്തിരുന്നു.

പ്രദേശത്തെ മുസ്ലിംകളുടെ പരിശ്രമങ്ങളാലാണ് ക്ഷേത്രം ഇപ്പോള്‍ സംരക്ഷിച്ചുനിര്‍ത്തുന്നതെന്ന് പ്രദേശവാസിയും ഓട്ടോഡ്രൈവറുമായ ജയപ്രകാശ് പറഞ്ഞു. ‘പണത്തോടുള്ള അത്യാഗ്രഹം കാരണം തെമ്മാടികള്‍ ഞങ്ങളുടെ മതപരമായ ഘടനകളെ ലക്ഷ്യം വയ്ക്കുകയായിരുന്നു. സ്വകാര്യ നിര്‍മ്മാതാക്കള്‍ ആ ഭൂമി എടുത്ത് മറ്റെന്തെങ്കിലും നിര്‍മ്മിക്കാനാണ് ആഗ്രഹിക്കുന്നത്. അതിന്റെ ഭാഗമായാണ് ആക്രമണം നടക്കുന്നത്.- അദ്ദേഹം പറഞ്ഞു.

നൂര്‍ നഗറില്‍ വളരെ കുറച്ച് ഹിന്ദു കുടുംബങ്ങളേ കഴിയുന്നുള്ളൂ. അതില്‍ ഒരാളാണ് ജയപ്രകാശ്. ഭൂരിഭാഗവും മുസ്ലിംകളാണ്. ഈ മുസ്ലിംകളാണ് ക്ഷേത്രത്തെ സംരക്ഷിച്ചുനിര്‍ത്തുന്നത്.

കഴിഞ്ഞ വര്‍ഷം സി.എ.എ വിരുദ്ധ സമരങ്ങളുടെ ഭാഗമായി ഏറെ ശ്രദ്ധ നേടിയ സ്ഥലമായിരുന്നു ജാമിഅ നഗര്‍. ഷഹീന്‍ ബാഗ് ഇതിന് സമീപമാണ്. സ്വകാര്യ കെട്ടിട നിര്‍മ്മാതാക്കളും റിയല്‍ എസ്റ്റേറ്റ് മാഫിയകളും വളരെക്കാലമായി ധര്‍മ്മശാലയില്‍ കണ്ണുംനട്ടിരുക്കുന്നുണ്ടെന്നും പതുക്കെ ക്ഷേത്ര ഭൂമിയിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നെന്നും പ്രദേശവാസികള്‍ പറയുന്നു. മേഖലയില്‍ സംഘര്‍ഷമുണ്ടാക്കി ഭൂമി സ്വന്തമാക്കുക കൂടിയാണ് ഇവരുടെ പിന്നിലെ ഉദ്ദേശം.

Related Articles