Current Date

Search
Close this search box.
Search
Close this search box.

ജാമിഅ മില്ലിയ ഇസ്ലാമിയയില്‍ വിദൂര വിദ്യാഭാസപഠനത്തിന് അപേക്ഷ ക്ഷണിച്ചു

പെരിന്തല്‍മണ്ണ: ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്ലാമിയയില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്ര സര്‍വ്വകലാശാലയായ ജാമിഅ മില്ലിയ ഇസ്ലാമിയയുടെ സെന്റര്‍ ഫോര്‍ ഡിസ്റ്റന്‍സ് ആന്‍ഡ് ഓപ്പണ്‍ ലേര്‍ണിങ് 2018-19 അധ്യയന വര്‍ഷം നടത്തുന്ന ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ക്ക് വിദൂര വിദ്യാഭാസപഠന പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

കോഴ്സുകള്‍: പി.ജി ഡിപ്ലോമ ഇന്‍ ഗൈഡന്‍സ് ആന്‍ഡ് കൗണ്‍സിലിംഗ് (പി.ജി.ഡി.ജി.സി) യോഗ്യത: ബിരുദം അല്ലെങ്കില്‍ തുല്യത സര്‍ട്ടിഫിക്കറ്റ്. നഴ്സറി ടീച്ചര്‍മാര്‍ക്കുള്ള ഡിപ്ലോമ ഇന്‍ ഏര്‍ലി ചൈല്‍ഡ് കെയര്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ (ഡി.ഇ.സി.സി.ഇ) സര്‍ട്ടിഫിക്കറ്റ് ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്‍ഡ് നെറ്റ്വര്‍ക്ക് ടെക്‌നോളജി. യോഗ്യത: ഹയര്‍ സെക്കണ്ടറി അല്ലെങ്കില്‍ തുല്യത സര്‍ട്ടിഫിക്കറ്റ്, സര്‍ട്ടിഫിക്കറ്റ് ഇന്‍ ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി. യോഗ്യത: എസ്.എസ്.എല്‍.സി.

അപേക്ഷ ഫീസ് 500 രൂപ. അപേക്ഷ ഫോറവും പ്രോസ്പെക്റ്റസും www.jmi.ac.in/cdolല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷ ഫോറവും ആവശ്യമായ സര്‍ട്ടിഫിക്കറ്റുകളും അപേക്ഷ ഫീസും കോഴ്‌സ് ഫീസും ഇതോടൊപ്പം അയക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി: 2019 ഫെബ്രുവരി 11. വിലാസം: അല്‍ ജാമിഅ അല്‍ ഇസ്ലാമിയ, സെന്റര്‍ ഫോര്‍ ഡിസ്റ്റന്‍സ് ആന്‍ഡ് ഓപ്പണ്‍ ലേര്‍ണിങ്, ശാന്തപുരം, പട്ടിക്കാട് (പി.ഒ), മലപ്പുറം-679325. ഫോണ്‍: 9207945556, 04933270439. അപേക്ഷ സമര്‍പ്പണത്തിനുള്ള നിര്‍ദേശങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്്.

Related Articles