Current Date

Search
Close this search box.
Search
Close this search box.

‘നീതിയും സമാധാനവും പുലരുന്ന ലോക ക്രമത്തിന് വിശുദ്ധ പ്രവാചകരെ മാതൃകയാക്കുക’

മലപ്പുറം(പട്ടിക്കാട്): നീതിയും സമാധാനവും പുലരുന്ന ലോക ക്രമത്തിന് വിശുദ്ധ പ്രവാചകരെ മാതൃകയാക്കണമെന്ന് ജാമിഅഃ മീലാദ് കോണ്‍ഫറന്‍സ് ആഹ്വാനം ചെയ്തു. അക്രമവും അനീതിയും വ്യാപകമാവുന്ന സമകാലിക സാഹചര്യത്തില്‍ നിന്ന് ശാന്തിയുടെ ശാദ്വല തീരത്തേക്ക് സമൂഹത്തെ നയിക്കാന്‍ പ്രവാചകാദ്ധ്യാപനങ്ങള്‍ക്ക് സാധ്യമാവുമെന്ന് കോണ്‍ഫറന്‍സ് അഭിപ്രായപ്പെട്ടു.

പ്രവാചക പ്രകീര്‍ത്തനവും അനുധാവനവും വിശ്വാസിയുടെ ശീലമായി മാറേണ്ടതുണ്ട്. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തു. ഏലംകുളം ബാപ്പു മുസ്ലിയാര്‍ അധ്യക്ഷനായി. മുജ്തബ ഫൈസി ആനക്കര ഹുബ്ബു റസൂല്‍ പ്രഭാഷണം നിര്‍വ്വഹിച്ചു.

Related Articles