Current Date

Search
Close this search box.
Search
Close this search box.

ജാമിഅ മസ്ജിദില്‍ പൂജ നടത്താനൊരുങ്ങി വി.എച്ച്.പി; സംഘര്‍ഷാവസ്ഥ- വീഡിയോ

ശ്രീരംഗപട്ടണം: കര്‍ണാടകയിലെ ശ്രീരംഗപട്ടണത്തെ ജാമിഅ മസ്ജിദില്‍ പൂജ നടത്തുമെന്ന വിശ്വ ഹിന്ദു പരിഷത്തിന്റെ പ്രഖ്യാപനത്തെത്തുടര്‍ന്ന് മേഖല സംഘര്‍ഷാവസ്ഥയില്‍. തുടര്‍ന്ന് കര്‍ണാടക പൊലിസിന്റെ കനത്ത പൊലിസ് വിന്യാസത്തിലാണ് ജാമിഅ മസ്ജിദും പരിസരവും.
ഹനുമാന്‍ ക്ഷേത്രം തകര്‍ത്താണ് ജാമിഅ മസ്ജിദ് നിര്‍മ്മിച്ചതെന്ന് അവകാശപ്പെട്ടാണ് അവിടെ പൂജ നടത്താന്‍ ഹനുമാന്‍ ഭക്തരെന്ന പേരില്‍ വിശ്വഹിന്ദു പരിഷത്തിന്റെ ആഹ്വാനം.

‘ശ്രീരംഗപട്ടണച്ചലോ’ എന്ന പേരില്‍ ശനിയാഴ്ച റാലി നടത്താന്‍ വി.എച്ച്.പിയുടെ നേതൃത്വത്തില്‍ ആഹ്വാനം ചെയ്തത്. റാലിയുടെ ഭാഗമായി 300ഓളം വി.എച്ച്.പി, ബജ്രംഗ്ദള്‍ അംഗങ്ങള്‍ ശ്രീരംഗപട്ടണത്തെ മാണ്ഡ്യ ജില്ലയില്‍ പ്രവേശിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് ഇവരെ മെസൂര്‍-ബെംഗളൂരു ഹൈവേയില്‍ ബാരിക്കേഡ് വെച്ച് പോലീസ് തടഞ്ഞു. മാര്‍ച്ചിന് അനുമതി നിഷേധിച്ചിട്ടുണ്ടെന്നാണ് അധികൃതരുടെ വാദം.

ടിപ്പുവിനെതിരെയും ജാമിഅ മസ്ജിദില്‍ ക്ഷേത്രം നിര്‍മ്മിക്കുമെന്നുമാണ് സംഘ്പരിവാര്‍ മുദ്രാവാക്യം മുഴക്കുന്നത്. ‘ശ്രീരംഗപട്ടണ ചലോ’ മാര്‍ച്ചിന് മുന്നോടിയായി നഗരത്തില്‍ പൊലിസ് 144 (നിരോധനാജ്ഞ) ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്രമസമാധാന പാലനത്തിനായി ജില്ലാ പോലീസ് സേനക്ക് പുറമെ കര്‍ണാടക സംസ്ഥാന റിസര്‍വ്ഡ് പോലീസിന്റെ സംഘത്തെയും വിന്യസിച്ചിട്ടുണ്ട്.

 

Related Articles