Kerala VoiceNews

ജാമിഅ സമ്മേളനത്തിന് തുടക്കമായി

പട്ടിക്കാട്: പട്ടിക്കാട് ജാമിഅ നൂരിയ്യ 57-ാം വാര്‍ഷിക 55-ാം സനദ് ദാന സമ്മേളനത്തിനു പ്രൗഢ്വോജ്വല തുടക്കം. ഫൈസാബാദ് പി.എം.എസ്.എ പൂക്കോയ തങ്ങള്‍ നഗറില്‍ ജാമിഅ അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പതാക ഉയര്‍ത്തിയതോടെയാണ് നാല് ദിവസങ്ങളിലായി നടക്കുന്ന ആത്മീയ, വൈജ്ഞാനിക സംഗമങ്ങള്‍ക്ക് തുടക്കം കുറിച്ചത്. മുപ്പതോളം സെഷനുകളിലായി ഒട്ടേറെ വിഷയങ്ങളില്‍ പ്രൗഡമായ പ്രഭാഷണങ്ങളും പഠന ക്ലാസുകളും നടക്കും. കേരളീയ മുസ്ലിംകളുടെ നവോത്ഥാന വഴിയിലും രാജ്യത്തിന്റെ മതേതര-ദേശീയോത്ഗ്രഥന സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിലും ജാമിഅഃ നൂരിയ്യഃയുടെ സമ്മേളനങ്ങളും ജാമിഅഃയും വലിയ പങ്കാണ് വഹിച്ചുകൊണ്ടിരിക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിന്റെ പശ്ചാതലത്തില്‍ രാജ്യത്ത് വ്യാപകമായി നടന്നു കൊണ്ടിരിക്കുന്ന പ്രക്ഷോഭങ്ങളുടെ ചരിത്രത്തില്‍ ഇടം പിടിക്കുന്നതായിരിക്കും ജാമിഅഃ സമ്മേളനം. കെ.പി.സി തങ്ങള്‍ തങ്ങള്‍ വല്ലപ്പുഴ സിയാറത്തിന് നേതൃത്വം നല്‍കി.

ഉദ്ഘാടന സമ്മേളനം ഡോ. മുഹമ്മദ് ഹാഫിളുറഹ്മാന്‍ (ന്യൂഡല്‍ഹി) ഉദ്ഘാടനം ചെയ്തു.
പൗരന്‍മാരെ ഭിന്നിപ്പിക്കുന്നവര്‍ പ്രവാചകന്‍ മുഹമ്മദ് നബിയിലേക്ക് തിരിഞ്ഞ് നോക്കണം. രാഷ്ട്രീയം, സാമൂഹ്യം, സാസ്‌കാരികം തുടങ്ങി എല്ലാ മേഖലകളിലും ലോകത്തിന് പ്രവാചകനില്‍ മാതൃകയുണ്ട്. കേന്ദ്ര സര്‍ക്കാറിന്റെ പുതിയ പൗരത്വ നടപടികള്‍ ഭരണഘടനാ വിരുദ്ധമാണ്. ലോകാടിസ്ഥാനത്തില്‍ ന്യുനപക്ഷമായ മുസ്്ലിംങ്ങള്‍ അതിക്രമങ്ങള്‍ക്ക് ഇരയാവുകയാണ്. സ്നേഹവും സമാധാനവും നിറഞ്ഞ ജീവതമാണ് വിശ്വാസികള്‍ നയിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍, അഡ്വ.എം.ഉമര്‍ എം.എല്‍.എ, അഡ്വ.എന്‍.ശംസുദ്ദീന്‍ എം.എല്‍.എ, കെ.എം ഷാജിഎം.എല്‍.എ, കെ.പി.എ മജീദ്, മെട്രോ മുഹമ്മദ് ഹാജി, കെ.എ റഹ്മാന്‍ ഫൈസി, ഇബ്രാഹിം ഫൈസി തിരൂര്‍ക്കാട്, അബ്ദുറഹ്മാന്‍ ഫൈസി പാതിരമണ്ണ പ്രസംഗിച്ചു.
സംസ്ഥാന തല ആമില സംഗമം സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പാണക്കാട് ഉദ്ഘാടനം ചെയ്തു. കോട്ടുമല മൊയ്തീന്‍ കുട്ടി മുസ്്ലിയാരുടെ അധ്യക്ഷത വഹിച്ചു. അബ്ദുല്‍ അസീസ് മുസ്്ലിയാര്‍ മുത്തേടം, സലാം ഫൈസി ഒളവട്ടൂര്‍, സി. ഹംസ സാഹിബ്, അബൂബകര്‍ ഫൈസി മലയമ്മ, ഹംസ റഹ്്മാനി കൊണ്ടിപ്പറമ്പ്, സലീം എടക്കര, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ പ്രസംഗിച്ചു.

ഇന്ന് (വെള്ളി) ഉച്ചക്ക് രണ്ട്് മണിക്ക് ‘വി ദ പീപ്പിള്‍ ഓഫ് ഇന്ത്യ’ സെഷന്‍ നടക്കും. അഡ്വ: ഫൈസല്‍ ബാബു, അഡ്വ: ശഹ്സാദ് ഹുദവി, അഡ്വ: ഫൈസല്‍ പുത്തനഴി നേതൃത്വം നല്‍കും. 2.30 ന് വേദി രണ്ടില്‍ നടക്കുന്ന അറബി ഭാഷാ ശില്‍പശാല ആദൃശ്ശേരി ഹംസകുട്ടി മുസ്്ലിയാര്‍ ഉദ്ഘാടനം ചെയ്യും. മുഹമ്മദലി ഫൈസി കൂമണ്ണ അധ്യക്ഷത വഹിക്കും. ഡോ. അബ്ദുറഹ്്മാന്‍ ഒളവട്ടൂര്‍, അബ്ദുസ്സലാം ഫൈസി അമാനത്ത് നേതൃത്വം നല്‍കും. വൈകിട്ട് 4.00 മണിക്ക് നടക്കുന്ന ലീഡേഴ്സ് മീറ്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ പ്രൊഫ. ഖാദര്‍ മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍ ആമുഖ പ്രഭാഷണം നിര്‍വ്വഹിക്കും. അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, ചെമ്മുക്കന്‍ കുഞ്ഞാപ്പുഹാജി, കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, യു. ശാഫി ഹാജി, പ്രസംഗിക്കും. മുത്വീഉല്‍ ഹഖ് ഫൈസി ട്രൈനിംഗ് പ്രോഗ്രാമിന് നേതൃത്വം നല്‍കും. 9.30 ന് ഇസ്്ലാമിക് മാഷപ്പ് മത്സരം നടക്കും.

സ്നേഹ സദസ്സ് പത്മശ്രീ എം.എ യൂസുഫലി ഉദ്ഘാടനം ചെയ്യും

പട്ടിക്കാട് ജാമിഅ നൂരിയ്യ 57-ാം വാര്‍ഷിക 55-ാം സനദ് ദാന സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന സ്നേഹ സദസ്സ് പത്മശ്രീ എം.എ യൂസുഫലി ഉദ്ഘാടനം ചെയ്യും സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യാഥിതിയായിരിക്കും. കെ. ആലിക്കുട്ടി മുസ്്ലിയാര്‍, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ഡോ. എം.കെ മുനീര്‍, ടി.എ അഹ്്മദ് കബീര്‍, ആദൃശ്ശേരി ഹംസകുട്ടി മുസ്്ലിയാര്‍, പി.ബാവ ഹാജി, ഡോ. അബ്്ദുറഹ്്മാന്‍ ഒളവട്ടൂര്‍, ബശീര്‍ ഫൈസി ദേശമംഗലം പ്രസംഗിക്കും.

 

Facebook Comments
Related Articles
Show More
Close
Close