Current Date

Search
Close this search box.
Search
Close this search box.

ഖഷോഗിയെ സൗദിയിലേക്ക് കൊണ്ടുവരാന്‍ ബിന്‍ സല്‍മാന്‍ ശ്രമിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ട്

റിയാദ്: ഇസ്താംബൂള്‍ എംബസിയില്‍ നിന്നും കാണാതായ സൗദി മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ കഷോഗിയെ യു.എസില്‍ നിന്നും സൗദിയിലേക്ക് തിരികെ കൊണ്ടുവരാന്‍ സൗദി ഭരണാധികാരി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഉത്തരവിട്ടിരുന്നതായി റിപ്പോര്‍ട്ട്. യു.എസിലെ വിര്‍ജീനിയയില്‍ നിന്നും സൗദിയിലേക്കെത്തിച്ച് അദ്ദേഹത്തെ ജയിലിലടക്കാനായിരുന്നു പദ്ധതിയെന്നാണ് വാഷിങ്ടണ്‍ പോസ്റ്റ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്.

ഖഷോഗിയെ കണ്ടെത്തി എത്രയും പെട്ടെന്ന് സൗദിയിലേക്ക് തിരികെ കൊണ്ടുവരണമെന്നാണ് സൗദി അന്വേഷണ ഉദ്യോഗസ്ഥരോട് ബിന്‍ സല്‍മാന്‍ ആവശ്യപ്പെട്ടിരിന്നതെന്നും ഇതിനായി പ്രത്യേക ഓപറേഷന്‍ നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. യു.എസ് ഇന്റലിജന്‍സ് വിഭാഗവുമായി ഇതു സംബന്ധിച്ച് ചര്‍ച്ച ചെയിതിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ഖഷോഗിയെ കണ്ടെത്താന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ഖഷോഗിയുടെ പ്രതിശ്രുത വധു കഴിഞ്ഞ ദിവസം ട്രംപിനോട് ആവശ്യപ്പെട്ടിരുന്നു.
ഖഷോഗിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് സൗദി അറേബ്യ സഹകരിക്കണമെന്ന് യു.എനും ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ രണ്ടാം തീയതിയാണ് ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റിലേക്ക് പോയ ഖഷോഗിയെ കാണാതാകുന്നത്. സൗദി ഭരണകൂടത്തിന്റെ നിശിത വിമര്‍ശകനും കോളമിസ്റ്റും മാധ്യമപ്രവര്‍ത്തകനുമായിരുന്നു ഖഷോഗി 2017 മുതല്‍ വിര്‍ജീനിയയിലാണ് കഴിഞ്ഞിരുന്നത്.

Related Articles