Current Date

Search
Close this search box.
Search
Close this search box.

പിതാവിന്റെ ഘാതകരോട് ക്ഷമിച്ചതായി ഖഷോഗിയുടെ മക്കള്‍

ജിദ്ദ: ഇസ്താംബൂളിലെ സൗദി എംബസിയില്‍ വെച്ച് കൊല്ലപ്പെട്ട പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ ഘാതകര്‍ക്ക് മാപ്പ് നല്‍കിയതായി് അദ്ദേഹത്തിന്റെ മക്കള്‍ അറിയിച്ചു. ‘രക്തസാക്ഷി ജമാല്‍ ഖഷോഗിയുടെ മക്കളായ ഞങ്ങള്‍, ഞങ്ങളുടെ പിതാവിനെ കൊന്നവരോട് ക്ഷമിക്കുകയും മാപ്പ് നല്‍കുകയും ചെയ്തിരിക്കുന്നു’ എന്നാണ് ഖഷോഗിയുടെ മകന്‍ സലാ ഖഷോഗി ട്വിറ്ററിലൂടെ അറിയിച്ചത്. സഊദിയിലാണ് സല ഇപ്പോഴുള്ളത്.

അനുഗ്രഹീത മാസത്തിലെ (റമദാനിലെ) ഈ അനുഗ്രഹീത രാത്രിയില്‍, ഒരു വ്യക്തി ക്ഷമിക്കുകയും അനുരഞ്ജനം നടത്തുകയും ചെയ്താല്‍, അവന് അല്ലാഹുവില്‍ നിന്ന് പ്രതിഫലം ലഭിക്കും എന്നാണ് സല ട്വീറ്റ് ചെയ്തത്. തന്റെ സഹോദരനും ക്ഷമിച്ചതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സഊദി രാജകുടുംബത്തിന്റെ നിത്യവിമര്‍ശകനും വാഷിങ്ടണ്‍ പോസ്റ്റിലെ കോളമിസ്റ്റുമായ ഖഷോഗി 2018 ഒക്ടോബര്‍ രണ്ടിനാണ് തുര്‍ക്കിയിലെ സഊദി കോണ്‍സുലേറ്റില്‍ വെച്ച് കൊല്ലപ്പെട്ടത്. കേസില്‍ കുറ്റാരോപിതരായ 11 പേരില്‍ അഞ്ച് പേര്‍ക്ക് വധ ശിക്ഷ വിധിക്കുകയും മൂന്നു പേരെ 24 വര്‍ഷം തടവിനും മറ്റുള്ളവരെ കുറ്റമുക്തരാക്കിയെന്നും സഊദി പബ്ലിക് പ്രോസിക്യൂട്ടര്‍ ഡിസംബറില്‍ വിധിച്ചിരുന്നു. അല്‍ജസീറയടക്കമുള്ള മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Related Articles