Current Date

Search
Close this search box.
Search
Close this search box.

കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യവുമായി ജമാഅത്തെ ഇസ്‌ലാമി നേതാക്കള്‍

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ നടപടികള്‍ക്കെതിരെ ദീര്‍ഘകാലമായി പ്രക്ഷോഭം നടത്തുന്ന ഗാസിപൂരിലെ കര്‍ഷകരുടെ സമരപ്പന്തല്‍ ജമാഅത്തെ ഇസ്ലാമി കേരള നേതാക്കള്‍ സന്ദര്‍ശിച്ചു. കര്‍ഷക സമരത്തെ സര്‍ക്കാര്‍ തുടര്‍ച്ചയായി അവഗണിക്കുന്ന പശ്ചാത്തലത്തില്‍ കര്‍ഷകര്‍ ആത്മവീര്യം കൈവിടാതെ മുന്നോട്ടുപോവുകയാണ്. ജമാഅത്തെ ഇസ്ലാമി കേരള സെക്രട്ടറി ശിഹാബ് പൂക്കോട്ടൂര്‍, സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള എന്നിവര്‍ കര്‍ഷകരുടെ സമരപ്പന്തല്‍ സന്ദര്‍ശിച്ച് സമരത്തിന് ഐക്യദാര്‍ഢ്യം അറിയിക്കുകയായിരുന്നു. കര്‍ഷക പ്രക്ഷോഭത്തെ അക്രമങ്ങളിലൂടെ ഇല്ലാതാക്കാനുള്ള സംഘ് പരിവാറിന്റെ നീക്കം രാജ്യം ചെറുത്തു തോല്‍പ്പിക്കേണ്ടതാണെന്ന് ശിഹാബ് പൂക്കോട്ടൂര്‍ ആവശ്യപ്പെട്ടു.

Related Articles