Current Date

Search
Close this search box.
Search
Close this search box.

ജമാഅത്തെ ഇസ്‌ലാമി നേതാക്കള്‍ ഗവര്‍ണറെ സന്ദര്‍ശിച്ചു

തിരുവനന്തപുരം: ജമാഅത്തെ ഇസ്‌ലാമി നേതാക്കള്‍ പുതുതായി നിയമിതനായ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സന്ദര്‍ശിച്ച് സംഭാഷണം നടത്തി. ജമാഅത്തിന്റെ ജനക്ഷേമ സാമൂഹിക സേവന പ്രവര്‍ത്തനങ്ങളില്‍ ഗവര്‍ണര്‍ മതിപ്പു പ്രകടിപ്പിച്ചു. കേരളത്തിന്റെ വൈജ്ഞാനികവും സൗഹാര്‍ദപരവും സാംസ്‌കാരികവുമായ പൈതൃകങ്ങള്‍ തന്നെ നേരത്തേ കേരളത്തിലേക്ക് ആകര്‍ഷിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശേഷം വര്‍ക്കല ശിവഗിരി മഠം സന്ദര്‍ശിച്ച സംഘം മഠം പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദയുമായി കൂടിക്കാഴ്ച നടത്തി. മഠവുമായി തുടക്കം മുതല്‍ ജമാഅത്തിനുള്ള ബന്ധം, മുന്‍ അമീറുമാരായ കെ.എ സിദ്ധീഖ് ഹസന്‍ ടി.ആരിഫലി എന്നിവരുടെ സന്ദര്‍ശനം ശിവഗിരി വാര്‍ഷികങ്ങളിലെ അവരുടെ പങ്കാളിത്തം എന്നിവ അനുസ്മരിച്ചു.

സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും മാനവിക മൂല്യങ്ങളുടെയും പങ്കുവെക്കലും കൂട്ടായ്മയും സഹകരണവും തുടര്‍ന്നുമുണ്ടാകുമെന്ന പ്രത്യാശ ഇരുകൂട്ടരും പങ്കുവെച്ചു. കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ്, അസി.അമീര്‍ പി.മുജീബുറഹ്മാന്‍ എന്നിവരുടെ നേതൃത്വത്തില്‍ മേഖല നാസിം പി.പി.അബ്ദുറഹ്മാന്‍, സംസ്ഥാന പി.ആര്‍ സെക്രട്ടറി സമദ് കുന്നക്കാവ്, സൗത്ത് സോണ്‍ സെക്രട്ടറി എം മെഹബൂബ്, ജില്ലാപ്രസിഡന്റ് എസ്.അമീന്‍, തിരുവനന്തപുരം സിറ്റി പ്രസിഡന്റ് എ.അന്‍സാരി, കെ. നജാത്തുല്ല എന്നിവരടങ്ങിയ സംഘമാണ് സന്ദര്‍ശനം നടത്തിയത്.

Related Articles