Current Date

Search
Close this search box.
Search
Close this search box.

ജാലിയന്‍വാലാബാഗിന്റെ സ്മരണാര്‍ത്ഥം കലണ്ടര്‍ അങ്ങ് കാനഡയിലും

ഡെല്‍റ്റ: ഇന്ത്യന്‍ സ്വാതന്ത്ര്യ സമരങ്ങളുടെ ചിത്രങ്ങളുടെ ഓര്‍മകളും ഇന്ത്യയില്‍ നിന്നും മായ്ച്ചു കളയാന്‍ ശ്രമിക്കുന്നതിനിടെ അങ്ങ് കാനഡയില്‍ ഓര്‍മ പുതുക്കാനുള്ള ശ്രമത്തിലാണ് ഒരു കൂട്ടര്‍. ജാലിയന്‍ വാലാബാഗ് കൂട്ടക്കുരുതി നടന്നിട്ട് 100 വര്‍ഷങ്ങള്‍ പിന്നിടുന്ന വേളയില്‍ അതിന്റെ സ്മരണാര്‍ത്ഥം കലണ്ടര്‍ ഇറക്കിയിരിക്കുകയാണ് കാനഡയിലെ ഇന്ത്യന്‍ അബ്രോഡ് ഫോര്‍ പ്ലൂരലിസ്റ്റ് ഇന്ത്യ (IAPI) എന്ന സംഘടന. റാഡിക്കല്‍ ഡെസി,പ്യൂപ്പിള്‍സ് വോയ്‌സ് എന്നീ സംഘടനകളുമായി സഹകരിച്ചാണ് ഞായറാഴ്ച കാനഡയിലെ നഗരമായ ബി.സി ഡെല്‍റ്റയില്‍ വെച്ച് 2019ലെ കലണ്ടര്‍ പുറത്തിറക്കിയത്.

ബി.സി തൊഴില്‍ മന്ത്രി ഹാരി ബെയ്ന്‍സ്, നിയമസഭ അംഗം രചന സിങ്,പ്രമുഖ കഥാകാരന്‍ ഹര്‍പ്രീത് സേഖ എന്നിവര്‍ കലണ്ടര്‍ പ്രകാശന ചടങ്ങില്‍ പങ്കെടുത്തു.
1919 ഏപ്രില്‍ 13നാണ് നിരവധി ഇന്ത്യന്‍ സ്വാതന്ത്ര സമര പോരാളികള്‍ കൊല്ലപ്പെട്ട ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല അരങ്ങേറിയത്. അമൃത്‌സറിലെ ജാലിയന്‍ വാലാബാഗ് പാര്‍ക്കില്‍ ഒരുമിച്ചു കൂടിയ ബ്രിട്ടീഷ് വിരുദ്ധ പ്രക്ഷോഭകര്‍ക്കു നേരെ ബ്രിട്ടീഷ് സൈന്യം അകാരണമായി വെടിയുതിര്‍ക്കുകയും തുടര്‍ന്ന് നിരവധി പേര്‍ കൊല്ലപ്പെടുകയുമായിരുന്നു. ബ്രിട്ടീഷികാരുടെ അടിച്ചമര്‍ത്തല്‍ നയത്തിനെതിരെ സമാധാനപരമായി പ്രതിഷേധിക്കുന്നവര്‍ക്ക് നേരെയായിരുന്നു വെടിവെപ്പ്. ഇതിന്റെ ദൃശ്യങ്ങളും അമൃത്‌സറിലെ സുവര്‍ണ ക്ഷേത്രവുമെല്ലാം കലണ്ടറില്‍ ഉള്‍കൊള്ളിച്ചിട്ടുണ്ട്.

Related Articles