Current Date

Search
Close this search box.
Search
Close this search box.

യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ജയിലില്‍ നിന്ന് മത്സരിക്കാനൊരുങ്ങി ഈജിപ്ത് മാധ്യമപ്രവര്‍ത്തകന്‍

കൈറോ: ഈജിപ്ത് പൊലിസ് അറസ്റ്റു ചെയ്ത് ജയിലിലടച്ച മാധ്യമപ്രവര്‍ത്തകന്‍ ജേര്‍ണലിസ്റ്റ് സിന്‍ഡിക്കേറ്റ് ബോര്‍ഡിലേക്ക് മത്സരിക്കുന്നു. മൂന്ന് വര്‍ഷമായി ജയിലില്‍ കഴിയുന്ന മാധ്യമപ്രവര്‍ത്തകന്‍ ഹിഷാം ഗഫാര്‍ ആണ് അടുത്ത മാസം നടക്കുന്ന യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. അദ്ദേഹത്തിന്റെ ബന്ധുക്കള്‍ ആണ് ഇക്കാര്യം അറിയിച്ചത്. മുസ്‌ലിം ബ്രദര്‍ഹുഡ് പ്രവര്‍ത്തകനായ ഗഫാറിനെ ദേശസുരക്ഷക്ക് ഭീഷണിയായി വിദേശ ഏജന്‍സികളില്‍ നിന്നും പണം സ്വീകരിച്ചു എന്നതിന്റെ പേരിലാണ് അറസ്റ്റു ചെയ്തത്.

ഇസ്‌ലാം ഓണ്‍ലൈന്‍ എന്ന പോര്‍ട്ടലിന്റെ മുന്‍ എഡിറ്റര്‍ ഇന്‍ ചീഫ് ആയിരുന്നു 55കാരനായ ഗഫാര്‍. വിചാരണയില്ലാതെ 2015 ഒക്ടോബര്‍ മുതല്‍ അദ്ദേഹം ജയിലില്‍ കഴിയുകയാണ്. വിചാരണ കൂടാതെ ഒരാളെ രണ്ട് വര്‍ഷം മാത്രമേ ജയിലില്‍ അടക്കാവൂ എന്നാണ് ഈജിപ്തിലെ നിയമം. അദ്ദേഹത്തിന്റെ അന്യായ അറസ്റ്റിനും തടവിനും എതിരെ ആംനസ്റ്റി ഇന്റര്‍നാഷണല്‍ രംഗത്തുവന്നിരുന്നു.

Related Articles