Current Date

Search
Close this search box.
Search
Close this search box.

ലോക മുസ്‌ലിം പണ്ഡിതസഭയെ താലിബാന്‍ ഭരണകൂടം സന്ദര്‍ശിച്ചു

ദോഹ: അഫ്ഗാനിസ്ഥാനില്‍ ഭരണത്തിലേറിയ പുതിയ താലിബാന്‍ ഭരണകൂട പ്രതിനിധികള്‍ ലോക മുസ്‌ലിം പണ്ഡിതസഭാ നേതൃത്വങ്ങളെ സന്ദര്‍ശിച്ചു. ഇസ്‌ലാമിക് എമിറേറ്റ്‌സ് ഓഫ് അഫ്ഗാനിസ്ഥാന്‍ രാഷ്ട്രീയ വകുപ്പ് പ്രതിനിധികളെ ലോക മുസ്‌ലിം പണ്ഡിതസഭാ അധ്യക്ഷന്‍ ഡോ. അഹ്‌മദ് റയ്‌സൂനിയും, ജനറല്‍ സെക്രട്ടറി ഡോ. അലി ഖുറദാഈയും, ഖത്തര്‍ ശാഖാ ഡയറക്ടര്‍ ഡോ. മുഹമ്മദ് അല്‍യാഫിഈയും ശനിയാഴ്ച ഉച്ചക്ക് സ്വീകരിച്ചതായി ലോക പണ്ഡിതസഭാ വെബ്‌സൈറ്റിലൂടെ ഞായറാഴ്ച അറിയിച്ചു.

ഇസ്‌ലാമിക് എമിറേറ്റ്‌സ് രാഷ്ട്രീയ ബ്യൂറോ അംഗം മൗലവി മുതീഉള്‍ ഹഖ്, ഇംഗീഷ് ഭാഷാ വകുപ്പിലെ രാഷ്ട്രീയ ബ്യൂറോ ഔദ്യോഗിക അംഗമായ സുഹൈല്‍ ഷാഹിന്‍, രാഷ്ട്രീയ ബ്യൂറോ അംഗവും ഔദ്യോഗിക വക്താവുമായ ഡോ. മുഹമ്മദ് നുഅയ്മ് ഉള്‍പ്പെടുന്ന ഭരണകൂട പ്രതിനിധിസംഘം ഉപവിദേശകാര്യ മന്ത്രി ഷേര്‍ മുഹമ്മദ് അബ്ബാസ് സ്താങ്കിസിയുടെ നേതൃത്വത്തില്‍ സന്ദര്‍ശിക്കുകയായിരുന്നു.

ഞങ്ങള്‍ സഹോദരങ്ങളാണ്. സമയാസമയം ഞങ്ങളുടെ ഹൃദയം നിങ്ങള്‍ക്കൊപ്പമാണ്. ഈ കൂടിക്കാഴ്ചയില്‍ ഞങ്ങള്‍ സന്തോഷിക്കുന്നു. ഞങ്ങളുടെ വീടുകള്‍ നിങ്ങള്‍ക്ക് തുറക്കപ്പെട്ടിരിക്കുന്നു – പ്രതിനിധിസംഘത്തെ സ്വീകരിച്ച് ഡോ. അഹ്‌മദ് റയ്‌സൂനി പറഞ്ഞു.

Related Articles