Current Date

Search
Close this search box.
Search
Close this search box.

അള്‍ജീരിയയുമായി വാതക കരാറില്‍ ഒപ്പുവെച്ച് ഇറ്റലി

അള്‍ജിയേഴ്‌സ്: ഊര്‍ജ ബന്ധം ശക്തിപ്പെടുത്തുന്നതിനും ഉത്തരാഫ്രിക്കന്‍ രാജ്യമായ അള്‍ജീരിയയില്‍ നിന്ന് ഇറ്റലിയിലേക്കുള്ള ഊര്‍ജ കയറ്റുമതി വര്‍ധിപ്പിക്കുന്നതനുമുള്ള കരാറില്‍ ഇറ്റലിയും അള്‍ജീരിയയും ഒപ്പുവെച്ചു. ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ ദ്രാഗി തിങ്കളാഴ്ച അള്‍ജീരിയയില്‍ കരാര്‍ പ്രഖ്യാപിച്ചു. റഷ്യന്‍ വാതകത്തെ ആശ്രയിക്കുന്നത് നയന്ത്രിക്കുന്നതിനുള്ള ഇറ്റലിയുടെ നീക്കത്തിലെ നിര്‍ണായക ചുവടുവെപ്പാണിതെന്ന് മരിയോ ദ്രാഗി വ്യക്തമാക്കി.

ഇത് മറ്റുള്ളവരും പിന്തുടരുമെന്ന് മരിയോ ദ്രാഗി കൂട്ടിച്ചേര്‍ത്തു. അള്‍ജീരിയന്‍ പ്രധാനമന്ത്രി അബ്ദുല്‍ മജീദ് തബൗനുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. വിദേശ വാതകത്തെ വലിയ തോതില്‍ ആശ്രയിക്കുന്ന ഇറ്റലി കഴിഞ്ഞ വര്‍ഷം റഷ്യയില്‍ നിന്ന് 29 ബില്യണ്‍ ക്യുബിക് മീറ്ററാണ് വാങ്ങിയത്. ഇത് രാജ്യത്തെ മൊത്തം വാതക ഇറക്കുമതിയുടെ 40 ശതമാനം വരും.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles