Current Date

Search
Close this search box.
Search
Close this search box.

ഇറ്റാലിയന്‍ സൂപ്പര്‍ കോപ: സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ച സൗദിക്കെതിരെ വിമര്‍ശനം

ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദയില്‍ വെച്ച് നടക്കുന്ന ഇറ്റാലിയന്‍ സൂപ്പര്‍ കോപ്പ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഫൈനല്‍ മത്സരം കാണാന്‍ സ്ത്രീകള്‍ക്ക് അനുമതി നിഷേധിച്ചതില്‍ വ്യാപക വിമര്‍ശനം. ഈ മാസം 16ന് ജിദ്ദ കിങ് അബ്ദുല്‍ അസീസ് സ്‌പോര്‍ട്‌സ് സിറ്റി സ്‌റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന ഫൈനല്‍ മത്സരം കാണാന്‍ പുരുഷന്മാര്‍ക്കും കുടുംബങ്ങള്‍ക്കും മാത്രമാണ് അനുമതിയുള്ളൂ.

പുരുഷന്മാര്‍ കൂടെയില്ലാത്ത സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കില്ല. തുടര്‍ന്ന്, ഇറ്റാലിയന്‍ ആഭ്യന്തര മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ മാറ്റിയോ സാല്‍വിനി രൂക്ഷമായ വിമര്‍ശനവുമായി രംഗത്തെത്തി. ഇറ്റാലിയന്‍ ക്ലബ്ബായ ജുവന്റസും എ.സി മിലാനും തമ്മില്‍ നടക്കുന്ന മത്സരത്തില്‍ സ്‌റ്റേഡിയത്തില്‍ പുരുഷന്മാരായ ഫുട്‌ബോള്‍ ആരാധകര്‍ക്ക് മാത്രം പ്രവേശനം പരിമിതപ്പെടുത്തിയ നടപടി വെറുപ്പുളവാക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഇറ്റലിയിലെ തീവ്രവലതുപക്ഷ പാര്‍ട്ടിയുടെ നേതാവ് കൂടിയാണ് സാല്‍വിനി. ഇറ്റലിയിലെ വിവിധ വനിത സംഘടനകളും ക്ലബ് ആരാധകരും ഫുട്‌ബോള്‍ പ്രേമികളും സൗദിയുടെ നയത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

Related Articles