Current Date

Search
Close this search box.
Search
Close this search box.

തുര്‍ക്കി-ഇറാന്‍-പാകിസ്താന്‍: ചരക്ക് റെയില്‍പാത വീണ്ടും തുറക്കുന്നു

അങ്കാറ: വ്യവസായ-വാണിജ്യ മേഖലയില്‍ പുതിയ പ്രതീക്ഷയുമായി തുര്‍ക്കി-ഇറാന്‍-പാകിസ്താന്‍ വഴി കടന്നുപോകുന്ന ചരക്ക് റെയില്‍പാതക്ക് വീണ്ടും സാധ്യതയേറുന്നു. 2021ല്‍ തന്നെ ഈ പാത വീണ്ടും ചരക്ക് ഗതാഗതത്തിനായി തുറന്നുകൊടുത്തേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. തുര്‍ക്കിയിലെ അനദോലു ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

വ്യവസായ മേഖലക്ക് പുതിയ പ്രതീക്ഷ നല്‍കുന്നതാണ് ഈ പാത. മൂന്ന് രാജ്യങ്ങളിലെയും പ്രവിശ്യകള്‍ തമ്മില്‍ ബന്ധിപ്പിച്ചുള്ള ഗതാഗതത്തിന് ഈ ട്രെയിന്‍ 14 ദിവസമാണ് എടുക്കുക. 2009ലാണ് ഈ റെയില്‍ പദ്ധതി ആരംഭിക്കുന്നത്. എന്നാല്‍ 2011ല്‍ വിവിധ കാരണങ്ങളാല്‍ സേവനം നിര്‍ത്തിവെച്ചു. പാകിസ്താനില്‍ സര്‍വീസ് വൈകുന്നു എന്നായിരുന്നു പ്രധാന കാരണം.

തുര്‍ക്കിയില്‍ 1850 കിലോമീറ്റര്‍, ഇറാനില്‍ 2603, പാകിസ്താനില്‍ 1990 കിലോമീറ്റര്‍ ആണ് ഈ പാത കടന്നുപോകുന്നത്. 2020ല്‍ ചേര്‍ന്ന സാമ്പത്തിക സഹകരണ സംഘടനയുടെ 10ാമത് യോഗത്തില്‍ 2021ല്‍ ഈ റെയില്‍ പാത പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ രാഷ്ട്രങ്ങളിലെ ഗതാഗത-വാര്‍ത്തവിനിമയ മന്ത്രിമാരാണ് യോഗത്തില്‍ പങ്കെടുത്തിരുന്നത്.

14 ദിവസത്തെ സമയ ദൈര്‍ഘ്യം സമുദ്രപാതകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ സമയത്തിലും സാമ്പത്തികമായും ഏറെ ഫലപ്രദമാണ്. ഇതിന് പിന്നിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് 2021 അവസാനത്തോടെ പാത വീണ്ടം സജീവമാക്കാനാകുമെന്ന പ്രതീക്ഷയിലാണ് മൂന്ന് രാജ്യങ്ങളും.

Related Articles