NewsWorld Wide

ഇസ്താംബൂള്‍ മേയര്‍ വോട്ടെടുപ്പ്: വീണ്ടും പ്രതിപക്ഷത്തിന് വിജയം

ഇസ്താംബൂള്‍: ക്രമക്കേട് ആരോപണത്തെത്തുടര്‍ന്ന് മാറ്റിവെച്ച ഇസ്താംബൂള്‍ മേയര്‍ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വന്നപ്പോള്‍ ഭരണപാര്‍ട്ടിയായ ഉര്‍ദുഗാന്റെ ജസ്റ്റിസ് ആന്റ് ഡെവലപ്‌മെന്റ് (അക്) പാര്‍ട്ടിക്ക് കനത്ത തോല്‍വി. പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ റിപ്പബ്ലിക്കന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ(CHP) ഇക്രിം ഇമമോഗ്ലു തന്നെ വീണ്ടും വിജയിച്ചു. മുന്‍ പ്രധാനമന്ത്രിയായ ബിന്‍ അലി യില്‍ദ്രിമായിരുന്നു അക് പാര്‍ട്ടിയുടെ എതിര്‍ സ്ഥാനാര്‍ത്ഥി.

കഴിഞ്ഞ മാര്‍ച്ച് 31ന് നടന്ന തെരഞ്ഞെടുപ്പിലും ഇക്രിം ഇമമോഗ്ലു വിജയിച്ചിരുന്നു.എന്നാല്‍, തെരഞ്ഞെടുപ്പില്‍ സി.എച്ച്.പി വ്യാപക ക്രമക്കേട് നടത്തിയെന്ന് ഭരണപാര്‍ട്ടിയായ അക് പാര്‍ട്ടി ഉന്നയിച്ചിരുന്നു. തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കുകയായിരുന്നു. 25 വര്‍ഷത്തിനു ശേഷം ആദ്യമായാണ് അക് പാര്‍ട്ടിക്ക് മേഖലയില്‍ സ്വാധീനം നഷ്ടപ്പെടുന്നത്.

തുര്‍ക്കിയിലെ ഏറ്റവും ജനസംഖ്യയേറിയ മുനിസിപ്പാലിറ്റിയാണ് ഇസ്താംബൂള്‍. അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള മേയറിനെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പാണ് നടന്നത്.

Facebook Comments
Show More

Related Articles

Close
Close