Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേല്‍: സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമം നെതന്യാഹു ഉപേക്ഷിക്കുന്നു

തെല്‍ അവീവ്: ഇസ്രായേലില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവുന്നതെല്ലാം ചെയ്ത നെതന്യാഹു അവസാനം ശ്രമം ഉപേക്ഷിക്കുന്നു. തന്റെ മുന്നണിക്ക് പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനാവില്ലെന്ന് മനസ്സിലാക്കിയാണ് നെതന്യാഹു സ്വയം പിന്മാറുന്നത്. കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ നെതന്യാഹു തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനായി ബെന്നി ഗാന്റ്‌സുമായി നിരന്തരം അശ്രാന്തമായി പ്രവര്‍ത്തിച്ചിട്ടും അദ്ദേഹം ആവര്‍ത്തിച്ച് നിരസിക്കുകയാണ് ചെയ്തതെന്നാണ് അദ്ദേഹം ഫേസ്ബുക്കിലിട്ടത്.

കഴിഞ്ഞ മാസമായിരുന്നു ഇസ്രായേല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടന്നത്. ഫലം പുറത്ത് വന്നപ്പോള്‍ ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിച്ചില്ല. തീവ്ര വലതുപക്ഷ പാര്‍ട്ടിയായ നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടിക്ക് 32 സീറ്റും മുഖ്യ എതിരാളിയായ ബെന്നി ഗാന്റ്‌സിന്റെ ബ്ലൂ ആന്റ് വൈറ്റ് പാര്‍ട്ടിക്ക് 33 സീറ്റുമാണ് ലഭിച്ചത്.

നെതന്യാഹു പിന്മാറിയതിനെത്തുടര്‍ന്ന് പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പ്രസിഡന്റ് റൂവന്‍ റിവ്‌ലിന്‍ ബെന്നി ഗാന്റ്‌സിന്റെ ക്ഷണിച്ചു. അറബ് ചെറു പാര്‍ട്ടികളുടെ പിന്തുണയോടെ ഗാന്റ്‌സ് സര്‍ക്കാര്‍ രൂപീകരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Related Articles