Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേല്‍ മിസൈലുകളെ പ്രതിരോധിച്ച് സിറിയ

ദമാസ്‌കസ്: ഇസ്രായേലില്‍ നിന്ന് സിറിയന്‍ തലസ്ഥാനമായ ദമസ്‌കസ് പ്രാന്തപ്രദേശങ്ങളിലേക്ക് വിക്ഷേപിച്ച മിസൈലുകല്‍ സിറിയന്‍ പ്രതിരോധ വകുപ്പ് തടഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ദമസ്‌കസ് പരിസരത്തെ ഗ്രാമപ്രദേശങ്ങളാണ് മിസൈല്‍ ലക്ഷ്യംവെച്ചത്. അവയില്‍ ചിലത് നശിപ്പിച്ചതായും സിറിയന്‍ പ്രതിരോധ വകുപ്പ് പ്രസ്താവനയില്‍ വ്യക്തമാക്കിയതായി ദേശീയ മാധ്യമമായ എസ്.എ.എന്‍.എ റിപ്പോര്‍ട്ട് ചെയ്തു. രണ്ട് സൈനികര്‍ക്ക് പരിക്കേറ്റതായും ചെറിയ നാശനഷ്ടങ്ങളുണ്ടായതായും പ്രസ്താവനയില്‍ പറയുന്നു.

ഒക്‌ടോബര്‍ 14ന് മധ്യ സിറിയയിലെ ഇറാന്‍ മേഖലയില്‍ ഇസ്രായേല്‍ നടത്തിയ വ്യാമാക്രമണത്തില്‍ സിറിയന്‍ സര്‍ക്കാറുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന 9 പോരാളികള്‍ കൊല്ലപ്പെട്ടിരുന്നു.

????വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles