Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേല്‍ സൈന്യത്തിന്റെ വെടിയേറ്റ് ഫലസ്തീന്‍ യുവാവ് മരിച്ചു

ജറൂസലം: ഇസ്രായേല്‍ സൈന്യത്തിന്റെ വെടിയേറ്റ് ഫലസ്തീന്‍ യുവാവ് മരിച്ചു. നിരവധി പേര്‍ക്ക് പിരിക്കേല്‍ക്കുകയും ചെയ്തു. അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ നിയമവിരുദ്ധ കുടിയേറ്റത്തിനെതിരെ പ്രതിഷേധിക്കുന്ന ഫലസ്തീനികള്‍ക്കെതിരെ ഇസ്രായേല്‍ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന ബീത്തയില്‍ ഇസ്രായേല്‍ സൈന്യത്തിന്റെ വെടിയേറ്റ് ഫലസ്തീന്‍ യുവാവിന് തലക്ക് പരിക്കേല്‍ക്കുകയും, തുടര്‍ന്ന് വടക്കന്‍ വെസ്റ്റ് ബാങ്കിലെ നാബുലിസിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. അവിടെ വെച്ച് മരണപ്പെടുകയായിരുന്നു -മന്ത്രാലയം വെള്ളിയാഴ്ച അറിയിച്ചു. ഇസ്രായേല്‍ കുടിയേറ്റത്തിനെതിരെ ദിനേന പ്രതിഷേധം വ്യാപിച്ചുകൊണ്ടിരിക്കുകയാണ്.

27കാരനായ മുഹമ്മദ് അലി ഖബീസയാണ് കൊല്ലപ്പെട്ടതെന്ന് കുടുംബാംഗങ്ങള്‍ തിരിച്ചറിഞ്ഞു. റബര്‍ ബുള്ളറ്റ് വെടിയേറ്റ് എട്ട് ഫലസ്തീനികള്‍ക്ക് പരിക്കേറ്റതായി ഫലസ്തീനിലെ ഔദ്യോഗിക വഫാ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

Related Articles