Current Date

Search
Close this search box.
Search
Close this search box.

അസദിനെ സഹായിക്കാന്‍ റഷ്യ ഉപയോഗിക്കുന്നത് ഇസ്രായേലിന്റെ സാങ്കേതിക സഹായം

ദമസ്‌കസ്: സിറിയന്‍ പ്രസിഡന്റ് ബശ്ശാര്‍ അല്‍ അസദിനെ പിന്തുണക്കുന്ന പ്രധാന സഖ്യകക്ഷിയായ റഷ്യ ഇസ്രായേലിന്റെ സാങ്കേതിക സഹായം ഉപയോഗിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ഒരു പതിറ്റാണ്ടായി റഷ്യ സിറിയക്ക് ഇസ്രായേല്‍ നിര്‍മിത ഡ്രോണും സാങ്കേതിക വിദ്യയുമാണ് നല്‍കിവരുന്നത്. ഇസ്രായേല്‍ ന്യൂസ് ആയ ഹാരെറ്റ്‌സ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. സിറിയന്‍ ഭരണകൂടമായ ബശാര്‍ അല്‍ അസദിനെ പ്രതിരോധിക്കാനും അദ്ദേഹത്തെ അധികാരത്തില്‍ നിലനിര്‍ത്താനും സഹായിക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്നുണ്ട് റഷ്യ.

2008ല്‍ ജോര്‍ജിയയുമായുള്ള യുദ്ധത്തിനിടെ ഇത്തരം അപര്യാപ്തത കണ്ടെത്തിയതിനെത്തുടര്‍ന്ന് വളര്‍ന്നുവരുന്ന യുദ്ധവിമാന വ്യവസായത്തില്‍ സാന്നിധ്യം വര്‍ദ്ധിപ്പിക്കാന്‍ റഷ്യ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് 2010ല്‍ 400 മില്യണ്‍ ഡോളറിന്റെ ഡ്രോണ്‍ ഇടപാട് കരാറിലാണ് ഇസ്രായേലുമായി റഷ്യ ഒപ്പുവെച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരത്തിലുള്ള അത്യാധുനിക വ്യോമ യുദ്ധ പടക്കോപ്പുകളാണ് റഷ്യ സിറിയക്ക് നല്‍കുന്നത്.

ഇത്തരം സാങ്കേതികവിദ്യ എങ്ങനെ വേണ്ടവിധം പ്രവര്‍ത്തിപ്പിക്കാമെന്ന് മനസിലാക്കാന്‍ റഷ്യന്‍ വ്യോമസേനയും ഇസ്രായേല്‍ സൈന്യവും സംയുക്ത പരിശീലനവും സംഘടിപ്പിച്ചിരുന്നു.

Related Articles