Current Date

Search
Close this search box.
Search
Close this search box.

തടവുകാരുടെ കരാര്‍ ഉണ്ടാക്കാതെ ഇസ്രായേല്‍ സൈനികരെ വിട്ടയക്കില്ല: ഹമാസ്

ഗസ്സ: ഫലസ്തീന്‍ തടവുകാരുടെ തടങ്കലുമായി ബന്ധപ്പെട്ട് കരാര്‍ ഉണ്ടാക്കാതെ ജയിലിലടച്ച ഇസ്രായേല്‍ സൈനികരെ വിട്ടയക്കില്ലെന്ന് ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യ പറഞ്ഞു. ഉപരോധ ഗാസ മുനമ്പില്‍ നിന്ന് പിടികൂടിയ ഇസ്രായേല്‍ അധിനിവേശ സൈനികരെ വിട്ടയക്കണമെങ്കില്‍ ഇസ്രായേല്‍ തടവിലാക്കിയ ഫലസ്തീന്‍ രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുന്നതിനുള്ള കരാര്‍ ഉണ്ടാക്കണമെന്നാണ് ഞായറാ്ച അദ്ദേഹം പറഞ്ഞത്.

ഇസ്രായേല്‍ ജയിലുകളില്‍ കഴിയുന്ന തടവുകാരുമായുള്ള ഐക്യദാര്‍ഢ്യവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര അറബ് ഫോറത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഹനിയ്യയുടെ അഭിപ്രായ പ്രകടനം. ഫലസ്തീന്‍ തടവുകാരുടെ പ്രശ്‌നം ഹമാസിന്റെയും ഫലസ്തീന്‍ പ്രതിരോധ ഗ്രൂപ്പുകളുടെയും പ്രധാന മുന്‍ഗണനയാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

2011ലെ തടവുകാരുടെ കൈമാറ്റത്തില്‍ ആയിരത്തിലധികം തടവുകാരെ ഇസ്രായേലി ജയിലുകളില്‍ നിന്ന് മോചിപ്പിക്കാന്‍ പ്രസ്ഥാനത്തിന് കഴിഞ്ഞു. ഇസ്രായേല്‍ അധിനിവേശ അധികാരികള്‍ വിട്ടുവീഴ്ചകള്‍ ചെയ്യുന്നില്ലെന്നും എന്നാല്‍ ഫലസ്തീന്‍ തടവുകാരെ സാധ്യമായ എല്ലാ വിധത്തിലും ഹമാസ് പിന്തുണയ്ക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Related Articles