Current Date

Search
Close this search box.
Search
Close this search box.

പുതിയ ഇറാന്‍ പ്രസിഡന്റിനെ ആരാച്ചാറെന്ന് വിശേഷിപ്പിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി

തെഹ്‌റാന്‍: പുതിയ ഇറാന്‍ പ്രസിഡന്റ് ഇബ്‌റാഹീം റഈസിയെ ആരാച്ചാറെന്ന് വിശേഷിപ്പിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്താലി ബെനറ്റ്. ഇറാനുമായി ആണവ കരാറിലേക്ക് മടങ്ങുന്നതിന് മുമ്പ് ലോക രാഷ്ട്രങ്ങള്‍ക്ക് ഉണരാനുള്ള അവസാന ആഹ്വാനമാണ് ഇബ്‌റാഹീം റഈസിയുടെ തെരഞ്ഞെടുപ്പ് വിജമയമെന്ന് നഫ്താലി ബെനറ്റ് പറഞ്ഞു. കഴിഞ്ഞ ആഴ്ച സത്യപ്രതിജ്ഞ ചെയ്ത പുതിയ സഖ്യ സര്‍ക്കാറിന്റെ ആദ്യ മന്ത്രി സഭായോഗത്തില്‍ ഞായറാഴ്ച ഇറാന്‍ പ്രസിഡന്റിനെ അദ്ദേഹം വിമര്‍ശിക്കുകയായിരുന്നു.

ചരിത്രപരമായി കുറഞ്ഞ വോട്ടിങായിരുന്നെങ്കിലും 62 ശതമാനം വോട്ടുനേടി ഹാര്‍ഡ്‌ലൈന്‍ ജുഡീഷ്യറി മേധാവി ഇബ്‌റാഹീം റഈസി ശനിയാഴ്ചയാണ് ഇറാന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. ഇറാന്‍-ഇറാഖ് യുദ്ധത്തിന്റെ അവസാനത്തില്‍ 1988ല്‍ ആയിരക്കണക്കിന് രാഷ്ട്രീയ തടവുകാരെ കൂട്ടത്തോടെ വധിച്ചതില്‍ പങ്കുണ്ടായിരുന്നതിനാല്‍ റഈസിക്ക് യു.എസ് ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഈ സംഭവത്തെ കുറിച്ച് റഈസി പ്രതികരിച്ചിട്ടില്ല.

ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈക്ക് തെരഞ്ഞെടുക്കാവുന്ന ആളുകളില്‍ നിന്ന് ഇറാനിലെ ആരാച്ചാറിനെ തെരഞ്ഞെടുത്തു. വര്‍ഷങ്ങളായി ഇറാനിലെ ആയിരിക്കണക്കിന് നിരപരാധികളെ വിധിച്ച മരണ സമിതികളെ നയിച്ച ഇറാനിലും ലോകമെമ്പാടും കുപ്രസിദ്ധനായ വ്യക്തിയാണ് റഈസിയെന്ന് ജറൂസലമിലെ മന്ത്രി സഭായോഗത്തില്‍ ബെനറ്റ് പറഞ്ഞു.

Related Articles