Current Date

Search
Close this search box.
Search
Close this search box.

പെഗാസസ് ഉപയോഗം; ഇസ്രായേല്‍ പൊലീസിന് വിമര്‍ശനം

ജറൂസലം: രാജ്യത്തെ പൗരന്മാര്‍ക്കെതിരെ വിവാദ ഹാക്കിങ് ടൂള്‍ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് പൊലീസിനോട് ഇസ്രായേല്‍ പാര്‍ലമെന്റ് വിശദീകരണം തേടി. 2013 മുതല്‍ ഇസ്രായേലിലെ എന്‍.എസ്.ഒ ഗ്രൂപ്പ് നിര്‍മിച്ച പെഗാസസ് സ്‌പൈവെയര്‍ പൊലീസ് കൈവശം വെച്ചതായി ചൊവ്വാഴ്ച കാല്‍കലിസ്റ്റ് ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു. യു.എസ് ഭരണകൂടം എന്‍.എസ്.ഒ. ഗ്രൂപ്പിനെ നേരത്തെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.

സര്‍ക്കാര്‍ വിരുദ്ധ സമരനേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പലപ്പോഴും ആവശ്യമായ കോടതി വാറന്റുകളില്ലാതെ പൊലീസ് ഇത് ഉപയോഗിച്ചതായി കാല്‍കലിസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. രാഷ്ട്രീയക്കാരെയും മാധ്യമപ്രവര്‍ത്തകരെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും നിരീക്ഷിക്കുന്നതിന് പല വിദേശ സര്‍ക്കാര്‍ ഉപയോക്താക്കള്‍ പെഗാസസിനെ ദുരുപയോഗം ചെയ്തുവെന്ന ആരോപണത്തെ തുടര്‍ന്ന് ഇസ്രായേലിന് ആഗോള സമ്മര്‍ദ്ദം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പുതിയ ആഭ്യന്തര വിഷയം വന്നിരിക്കുന്നതെന്ന് റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.

മൂന്നാം പാര്‍ട്ടി സൈബര്‍ സാങ്കേതികവിദ്യയാണ് സേന നേടിയെടുത്തതെന്ന് പൊലീസ് കമ്മീഷണര്‍ കോബി ഷബ്തായി പറഞ്ഞു. എന്നാല്‍, പെഗാസസിന്റെ ഉപയോഗം സ്ഥിരീകരിക്കാനോ നിരാകരിക്കാനോ അദ്ദേഹം തയാറായില്ല. ഇത്തരം എല്ലാ നിരീക്ഷണ പ്രവര്‍ത്തനങ്ങളും നിയമത്തിന്റെ അടിസ്ഥാനത്തിലാണ് നിര്‍വഹിക്കപ്പെടുന്നത്. ഉദാഹരണത്തിന്, രഹസ്യമായി കേള്‍ക്കുന്ന കാര്യത്തില്‍, വിഷയം പരിശോധിക്കുന്ന അപേക്ഷ കോടതിയില്‍ ഫയല്‍ ചെയ്തതായി അദ്ദേഹം പ്രസ്താവനയിലൂടെ അറിയിച്ചു.

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles